കൊ​ല​പ്പെ​ടു​ത്തി​യ​ത് 33 പേ​രെ; ട്ര​ക്ക് ക​വ​ർ​ച്ച​ക്കാ​ര​നാ​യ പ​ര​മ്പ​ര കൊ​ല​യാ​ളി അ​റ​സ്റ്റി​ൽ
Wednesday, September 12, 2018 5:45 PM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ൽ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രെ​യും സ​ഹാ​യി​ക​ളെ​യും ഉ​ൾ​പ്പെ​ടെ 33 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ പ​ര​മ്പ​ര കൊ​ല​യാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭോ​പ്പാ​ൽ മാ​ണ്ഡി​ദി​പ് സ്വ​ദേ​ശി ആ​ദേ​ഷ് ഖ​ർ​മ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഭോ​പ്പാ​ലി​ൽ​നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ്രൈ​വ​ർ​മാ​രെ​യും സ​ഹാ​യി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ട്ര​ക്കും അ​തി​ലെ സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ക്കു​ന്ന​താ​യി​രു​ന്നു ആ​ദേ​ഷി​ന്‍റെ രീ​തി.

പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ 33 പേ​രെ​യാ​ണ് ആ​ദേ​ഷ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ടു​ത്തി​ടെ മ​ധ്യ​പ്ര​ദേ​ശി​ൽ ന​ട​ന്ന സ​മാ​ന കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​മാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഏ​ഴു പേ​ർ ത​ങ്ങ​ൾ​ക്ക് ഇ​ത്ത​രം ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നു ആ​ദേ​ഷി​ന്‍റെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ വി​ശ്ര​മ​ത്തി​നാ​യി നി​ർ​ത്തി​യി​ടു​ന്ന ട്ര​ക്കി​ന​ടു​ത്തെ​ത്തി ഡ്രൈ​വ​ർ​മാ​രു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​യാ​ണ് കൊ​ല​പാ​ത​ക​വും ക​വ​ർ​ച്ച​യും ന​ട​ത്തി​യി​രു​ന്ന​ത്. ഡ്രൈ​വ​ർ​മാ​രു​മാ​യി ച​ങ്ങാ​ത്ത​ത്തി​ലാ​കു​ന്ന കൊ​ല​യാ​ളി​ല ഭ​ക്ഷ​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി ഇ​വ​രെ മ​യ​ക്കും. ശേ​ഷം വാ​ഹ​നു​വു​മാ​യി വി​ജ​ന​മാ​യി സ്ഥ​ല​ത്തെ​ത്തി ഡ്രൈ​വ​റെ​യും സ​ഹാ​യി​യേ​യും ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തും. മൃ​ത​ദേ​ഹം വ​ന​ത്തി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യും. പി​ന്നീ​ട് ആ​ദേ​ഷും സ​ഹാ​യി​ക​ളും ചേ​ർ​ന്ന് ഈ ​ട്ര​ക്കു​ക​ളും ഇ​തി​ലു​ള്ള സാ​ധ​ന​ങ്ങ​ളും വി​ൽ​ക്കും. ഇ​താ​യി​രു​ന്നു സം​ഘം അ​നു​വ​ർ​ത്തി​ച്ചു​വ​ന്ന രീ​തി.

ക​വ​ർ​ച്ച​യു​ടെ ഇ​ട​വേ​ള​ക​ളി​ൽ ആ​ദേ​ഷ് ഭോ​പ്പാ​ലി​ലെ മാ​ണ്ഡി​ദി​പി​ൽ തു​ന്ന​ൽ​ക്ക​ട ന​ട​ത്തി​വ​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.