സാ​ഫ് ക​പ്പ്: പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ
Wednesday, September 12, 2018 9:17 PM IST
ധാ​ക്ക: ഇ​ന്ത്യ സാ​ഫ് ഫു​ട്ബോ​ൾ ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ അ​യ​ൽ​ക്കാ​രാ​യ പാ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശം. ഇ​ന്ത്യ​ക്കു​വേ​ണ്ടി മ​ൻ​വീ​ർ സിം​ഗ് ഇ​ര​ട്ട​ഗോ​ൾ നേ​ടി. മൂ​ന്നാ​മ​ത്തെ ഗോ​ൾ സു​മീ​ത് പാ​സി​യു​ടെ ത​ല​യി​ൽ​നി​ന്നാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ ഹ​സ​ൻ ബ​ഷീ​ർ‌ നേ​ടി. ഫൈ​ന​ലി​ൽ ഇ​ന്ത്യ മാ​ല​ദ്വീ​പി​നെ നേ​രി​ടും.

ശ​ക്ത​മാ​യ മ​ഴ​യി​ൽ ചെ​ളി​ക്കു​ള​മാ​യ മൈ​താ​ന​ത്താ​യി​രു​ന്നു മ​ത്സ​രം. പ​ന്ത് നി​യ​ന്ത്രി​ക്കാ​നാ​വാ​തെ താ​ര​ങ്ങ​ളെ​ല്ലാം പ​ല​പ്പോ​ഴും മൈ​താ​ന​ത്ത് വീ​ണു. ര​ണ്ടു പേ​രെ ചു​വ​പ്പ് കാ​ർ​ഡ് ന​ൽ​കി പു​റ​ത്താ​ക്കി​യ​ത​ട​ക്കം സം​ഭ​വ ബ​ഹു​ല​മാ​യി​രു​ന്നു മ​ത്സ​രം. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷം ര​ണ്ടാം പ​കു​തി​യി​ലാ​ണ് നാ​ല് ഗോ​ളു​ക​ളും വീ​ണ​ത്.

ആ​ദ്യ ഗോ​ൾ മ​ല​യാ​ളി​താ​രം ആ​ഷി​ഖ് ക​രു​ണി​യ​ന്‍റെ പാ​സി​ൽ​നി​ന്നാ​യി​രു​ന്നു. വ​ല​തു​പാ​ർ​ശ്വ​ത്തി​ലൂ​ടെ ഓ​ടി​ക്ക​യ​റി​യ ആ​ഷി​ഖ് ന​ൽ​കി​യ പാ​സ് മ​ൻ​വീ​ർ പോ​സ്റ്റി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കൗ​ണ്ട​ർ അ​റ്റാ​ക്കി​ലാ​യി​രു​ന്നു ര​ണ്ടാം ഗോ​ൾ. ഇ​ന്ത്യ​ൻ ബോ​ക്സി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ്ര​ത്യാ​ക്ര​മ​ണം പാ​ക് വ​ല​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. മൂ​ന്നാം ഗോ​ൾ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ പാ​സി​യു​ടെ വ​ക​യാ​യി​രു​ന്നു. ആ​ഷി​ഖി​ന്‍റെ ക്രോ​സി​ൽ​നി​ന്നാ​ണ് ഗോ​ൾ നേ​ടി​യ​ത്. ബോ​ക്സി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്ന പ​ന്തി​ൽ പാ​സി ത​ല​വ​ച്ചു. പാ​ക് ഗോ​ളി​യെ കാ​ഴ്ച​ക്കാ​ര​നാ​ക്കി പ​ന്ത് വ​ല​യി​ൽ.

ക​ളി​യു​ടെ 88 ാം മി​നി​റ്റി​ൽ ഹ​സ​ൻ ബ​ഷീ​ർ പാ​ക്കി​സ്ഥാ​നാ​യി ആ​ശ്വാ​സ ഗോ​ൾ നേ​ടി. ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നും പാ​യി​ച്ച ബു​ള്ള​റ്റ് ഷോ​ട്ട് വ​ല​യി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.