ത്രി​പു​ര​യി​ൽ ജ​നാ​ധി​പ​ത്യം ക​ശാ​പ്പ് ചെ​യ്യ​പ്പെ​ടു​ന്നു: മ​ണി​ക് സ​ർ​ക്കാ​ർ
Wednesday, September 12, 2018 10:10 PM IST
അ​ഗ​ർ​ത്ത​ല: സം​സ്ഥാ​ന​ത്ത് ജ​നാ​ധി​പ​ത്യം ക​ശാ​പ്പ് ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് ത്രി​പു​ര മു​ൻ മു​ഖ്യ​മ​ന്ത്രി മ​ണി​ക് സ​ർ​ക്കാ​ർ. ബി​ജെ​പി സം​സ്ഥാ​ന​ത്ത് ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ങ്ങ​ളും പൗ​രാ​വ​കാ​ശ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ബി​ജെ​പി ഭ​ര​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഇ​ല്ലാ​താ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ആ​സ്ഥാ​ന​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ണി​ക് സ​ർ​ക്കാ​ർ.

ബി​ജെ​പി ഭ​ര​ണ​ത്തി​ൽ സം​സ്ഥാ​ന​ത്ത് വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ങ്ങ​ളും പൗ​രാ​വ​കാ​ശ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ഇ​ല്ലാ​താ​യി. ഗ്രാ​മ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ല. ഉ​ൾ​നാ​ട്ടു​കാ​ർ​ക്ക് ഭ​ക്ഷം​പോ​ലും ല​ഭി​ക്കു​ന്നി​ല്ല. അ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​ക​ട​ന്ന് വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ജീ​വി​ക്കാ​ൻ അ​വ വി​ൽ​ക്കു​ക​യു​മാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പ്ര​ധാ​ന​മാ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ വ​ലി​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ ശ​ബ്ദ​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. വി​വാ​ദ​ങ്ങ​ളും ത​ന്ത്ര​വും ഉ​പ​യോ​ഗി​ച്ചാ​ണ് ബി​ജെ​പി അ​ധി​കാ​രം നേ​ടി​യ​ത്. ജ​ന​ങ്ങ​ൾ പ​തു​ക്കെ ഇ​ത് മ​ന​സി​ലാ​ക്കി​വ​രു​ന്നു​ണ്ടെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.