ചൈ​ന​യി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​ന്പ​തു മ​ര​ണം; 46 പേ​ര്‍​ക്കു പ​രി​ക്ക്‌
Thursday, September 13, 2018 1:21 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്കു കാ​ർ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​ന്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു. 46 പേ​ർ​ക്കു പ​രി​ക്കേ​റ്റു. സെ​ൻ​ട്ര​ൽ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലെ ഹെം​ഗ്ഡോം​ഗ് സി​റ്റി​യി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ പോ​ലീ​സ് അ​റി​യി​ച്ചു.

വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ മു​ന്പ് മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള ആ​ളാ​ണെ​ന്നാ​ണു പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.