ഹി​ന്ദു മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി; സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്
Thursday, September 13, 2018 1:58 AM IST
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേ​സ്. ബി​ഹാ​റി​ലെ മു​സ​ഫ​ർ​ന​ഗ​ർ കോ​ട​തി​യാ​ണ് സ​ൽ​മാ​നും മ​റ്റ് ഏ​ഴു ന​ട​ൻ​മാ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​നി​മാ ക​ന്പ​നി നി​ർ​മി​ച്ച ല​വ് രാ​ത്രി എ​ന്ന ചി​ത്ര​ത്തി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണം. ചി​ത്ര​ത്തി​ന്‍റെ പേ​രി​ന്, ഹി​ന്ദു​ക്ക​ൾ ആ​ഘോ​ഷി​ക്കു​ന്ന ന​വ​രാ​ത്രി​യു​മാ​യി സാ​മ്യ​മു​ണ്ടെ​ന്നും ഇ​ത് ഹി​ന്ദു മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പി​ച്ച് ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണ് കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. ഹ​ർ​ജി പ​രി​ഗ​ണി​ച്ച മു​സ​ഫ​ർ​പു​ർ കോ​ട​തി സ​ൽ​മാ​നും മ​റ്റു​ള്ള​വ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ, ല​വ് രാ​ത്രി എ​ന്ന പേ​രി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വി​ശ്വ​ഹി​ന്ദു പ​രി​ഷ​തും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു വി​എ​ച്ച്പി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ലോ​ക് കു​മാ​റി​ന്‍റെ ഭീ​ഷ​ണി.

ആ​യു​ഷ് ശ​ർ​മ​യും വ​റീ​ന ഹു​സൈ​നും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ല​വ് രാ​ത്രി ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണു റി​ലീ​സ് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.