പ്രതിയുടെ മർദനമേറ്റ് പോലീസുകാരൻ മരിച്ചു
Thursday, September 13, 2018 3:39 AM IST
ഭി​​​ൻ​​​ഡ്: അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ടുവന്ന പ്ര​​​തി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സു​​​കാ​​​ര​​​ൻ മ​​​രി​​​ച്ചു. മധ്യപ്രദേശിലെ ഉ​​​മ്റി സ്റ്റേ​​​ഷ​​​നി​​​ലെ ഹെ​​​ഡ്കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ ഉ​​​മേ​​​ഷ് ബാ​​​ബു(50)​​​ആ​​​ണ് മ​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ഷ്ണു ര​​​ജാ​​​വ​​​ത്ത്, മാ​​​ൻ​​​സിംഗ് എന്നിവരെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

സ്റ്റേഷനിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കോ​​​ടാ​​​ലി കൊ​​​ണ്ട് പോ​​​ലീ​​​സു​​​കാ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കേ​​​റ്റ മ​​​റ്റൊ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. പ്രതികൾ ആക്രമണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.