കേരളത്തിന് സഹായം: യെച്ചൂരി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി
Thursday, September 13, 2018 6:15 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ദു​രി​താ​ശ്വാ​സ​ത്തി​ന് കൂ​ടു​ത​ൽ കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ദു​ര​ന്ത നി​വാ​ര​ണ മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡി​ൽ നി​ന്നു പ​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ബോ​ർ​ഡ് അ​ധ്യ​ക്ഷ​നാ​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി യെ​ച്ചൂ​രി പ​റ​ഞ്ഞു. 30,000 കോ​ടി​യു​ടെ നാ​ശ​മു​ണ്ടാ​യ​താ​യാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ കേ​ന്ദ്രം ന​ൽ​കി​യ​ത് 600 കോ​ടി മാ​ത്ര​മാ​ണ്. കൂ​ടു​ത​ൽ സ​ഹാ​യം വേ​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര​സ​ഹാ​യം വേ​ണ​മെ​ന്നും യെ​ച്ചൂ​രി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഹാ​യം എ​ത്തി​ക്കാ​മെ​ന്നും വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്ന് രാ​ജ് നാ​ഥ് സിം​ഗ് അ​റി​യി​ച്ച​താ​യും യെ​ച്ചൂ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.