ബോം​ബ് ഭീ​തി: ജ​പ്പാ​നി​ലെ ന​രി​ത്ത വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു
Thursday, September 13, 2018 9:35 AM IST
ടോ​ക്കി​യോ: ബോം​ബ് ഭീ​തി​യെ തു​ട​ർ​ന്നു ജ​പ്പാ​നി​ലെ ന​രി​ത്ത വി​മാ​ന​ത്താവ​ളം ഭാ​ഗി​ക​മാ​യി അ​ട​ച്ചു. വി​മാ​ന​ത്ത​വ​ള​ത്തി​ലെ ര​ണ്ട് റ​ണ്‍​വേ​ക​ളി​ൽ ഒരു റൺവേയാണ് അ​ട​ച്ച​ത്. റ​ണ്‍​വേ​യി​ൽ ക​ണ്ടെ​ത്തി​യ ഷെ​ൽ ബോം​ബാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​ത്.

പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഷെ​ൽ നീ​ക്കം ചെ​യ്തു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു മൂ​ന്ന് മ​ണി​ക്കൂ​ർ വി​മാ​ന​സ​ർ​വീ​സു​ക​ൾ നി​റു​ത്തി​വ​ച്ചു​വെ​ന്നും എ​ന്നാ​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.