കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ഞ്ച് പേ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​ക്ര​മി ജീ​വ​നൊ​ടു​ക്കി
Thursday, September 13, 2018 11:06 AM IST
കാ​ലി​ഫോ​ർ​ണി​യ: അ​ഞ്ച് പേ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ക്ര​മി ജീ​വ​നൊ​ടു​ക്കി. ത​ന്‍റെ ഭാ​ര്യ​യെ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​ക്ര​മി സ്വ​യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

കാ​ലി​ഫോ​ർ​ണി​യാ​യി​ലെ ബാ​ക്ക​ർ​ഫി​ൽ​ഡി​ലെ ട്ര​ക്കിം​ഗ് ക​ന്പ​നി​യി​ൽ ഭാ​ര്യ​യു​മാ​യി എ​ത്തി​യ അ​ക്ര​മി ഇ​വി​ടെ​വ​ച്ച് ഭാ​ര്യ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു ജീ​വ​ന​ക്കാ​ര​നെ​യും വ​ധി​ച്ചു. ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ​ശ്ര​മി​ച്ച അ​ക്ര​മി​യെ പി​ന്തു​ട​ർ​ന്ന ക​ന്പ​നി​യി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​രെ​നെ​യും ഇ​യാ​ൾ വ​ധി​ച്ചു.

ര​ണ്ട് പേ​രെ പി​ന്നീ​ട് വ​സ​തി​യി​ൽ​വ​ച്ചാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ട്ട ഇ​യാ​ൾ പിന്നീട് സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ക്ര​മി​ക്ക് ഭീ​ക​ര​ബ​ന്ധം ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.