ന​വാ​സ് ഷ​രീ​ഫിനും മകൾക്കും ആശ്വാസം; അ​ഴി​മ​തി​ക്കേ​സി​ലെ ശി​ക്ഷ റ​ദ്ദാ​ക്കി
Wednesday, September 19, 2018 5:41 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: അ​ഴി​മ​തി​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മു​ൻ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫ്, മ​ക​ൾ മ​റി​യം, മ​രു​മ​ക​ൻ സ​ഫ്ദ​ർ എ​ന്നി​വ​രു​ടെ ത​ട​വു​ശി​ക്ഷ ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. മൂ​ന്ന് പേ​രെ​യും അ​ഞ്ചു​ല​ക്ഷം പാ​ക് രൂ​പ​യു​ടെ ജാ​മ്യ​ത്തു​ക അ​ട​ച്ചാ​ൽ ജ​യി​ല്‍ മോ​ചി​ത​രാ​ക്കും. അ​ഴി​മ​തി​ക്കേ​സി​ൽ ഷ​രീ​ഫി​ന് 10 വ​ർ​ഷ​വും മ​ക​ൾ​ക്ക് ഏ​ഴു വ​ർ​ഷ​വു​മാ​ണ് ശി​ക്ഷ വി​ധി​ച്ചി​രു​ന്ന​ത്.

ന​വാ​സി​നെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ഴി​മ​തി തെ​ളി​യി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ അ​ഴി​മ​തി വി​രു​ദ്ധ സെ​ല്ലി​ന് ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ മൂ​വ​രെ​യും ജാ​മ്യം ന​ല്‍​കി വി​ട്ട​യ​യ്ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി ഹൈ​ക്കോ​ട​തി സ്‌​റ്റേ​ചെ​യ്തി​ട്ടു​ണ്ട്. വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ പോ​കു​മെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ നാ​ഷ​ണ​ല്‍ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ അ​റി​യി​ച്ചു.

നി​യ​മ​വി​രു​ദ്ധ​മാ​യി വി​ദേ​ശ​ത്തു സ്വ​ത്തു സ​മ്പാ​ദി​ച്ചെ​ന്ന പാ​ന​മ രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഷ​രീ​ഫി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ നി​ന്ന് പാ​ക് സു​പ്രീം​കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ അ​ഴി​മ​തി വി​രു​ദ്ധ കോ​ട​തി​യു​ടെ ശി​ക്ഷാ​വി​ധി​യും വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.