ഓ​ഹ​രി വി​പ​ണി​യിൽ വീ​ണ്ടും ത​ക​ർ​ച്ച
Wednesday, September 19, 2018 6:44 PM IST
മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ത​ക​ർ​ച്ച തു​ട​രു​ന്നു. സെ​ൻ‌​സെ​ക്സ് 169.45 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ 37121.22ലും ​നി​ഫ്റ്റി 44.50 പോ​യി​ന്‍റ് താ​ഴ്ന്ന് 11234.40 ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. സെ​ൻ‌​സെ​ക്സി​ന് 0.45 ശ​ത​മാ​ന​വും നി​ഫ്റ്റി​ക്ക് 0.39 ശ​ത​മാ​ന​വു​മാ​ണ് ന​ഷ്ടം സം​ഭ​വി​ച്ച​ത്.

ഡോ​ള​റി​നെ​തി​രാ​യ രൂ​പ​യു​ടെ ത​ക​ർ​ച്ച​യും ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന​തു​മാ​ണ് ഓ​ഹ​രി വി​പ​ണി​ക​ളെ ത​ള​ർ​ത്തി​യ​ത്. ബാ​ങ്ക്, ഓ​ട്ടോ മൊ​ബൈ​ല്‍​സ്, എ​ഫ്എം​സി​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഓ​ഹ​രി​ക​ൾ ന​ഷ്ട​ക്ക​ണ​ക്കി​ൽ മു​ന്നി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.