വി​ജ​യ് മ​ല്യ​യു​ടെ ര​ണ്ട് സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വി​റ്റു
Thursday, September 20, 2018 2:46 PM IST
ബം​ഗ​ളൂ​രു: കിം​ഗ് ഫി​ഷ​ർ ഉ​ട​മ​യും വ്യ​വ​സ്ഥാ​യിയു​മാ​യ വി​ജ​യ് മ​ല്യ​യു​ടെ ര​ണ്ട് സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​റുക​ൾ വി​റ്റു. 8.75 കോ​ടി രൂ​പ​യ്ക്കാ​ണ് ഹെ​ലി​കോ​പ്റ്റ​റുക​ൾ വി​റ്റ​ത്. കിം​ഗ്ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​നെ​തി​രെ കേ​സ് ഫ​യ​ൽ ചെ​യ്ത 17 ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യ​ത്തി​ന് വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഓ​ണ്‍​ലൈ​ൻ ലേ​ല​ത്തി​ന് വ​ച്ച​ത്.

ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ചൗ​ധ​രി ഏ​വി​യേ​ഷ​നാ​ണ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വാ​ങ്ങി​യ​ത്. 4.37 കോ​ടി രൂ​പ വീ​ത​മാ​ണ് ഹെ​ലി​കോ​പ്റ്റ​റു​കൾ​ക്ക് ചൗ​ധ​രി ഏ​വി​യേ​ഷ​ൻ മു​ട​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ച് സീ​റ്റി​ന്‍റെ ഏ​യ​ർ​ബ​സ് യു​റോ​കോ​പ്റ്റ​ർ ബി155 ​ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് ഇവ. പ​ത്ത് വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഹെ​ലി​കോ​പ്റ്റ​റു​കൾ മും​ബൈ​യി​ലെ ജു​ഹു വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സൂക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

1.75 കോ​ടി രൂ​പ​യാ​ണ് ഹെ​ലി​കോ​പ​റ്റ​റു​ക​ൾ​ക്ക് കു​റ​ഞ്ഞ വി​ല ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​യ​ർ ആ​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വീ​സ​സ് ന​ട​ത്തു​ന്ന​വ​രാ​ണ് ചൗ​ധ​രി ഏ​വി​യേ​ഷ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.