ഓസ്ട്രേലിയയിൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ വീണ്ടും സ്രാവിന്‍റെ ആക്രമണം
Friday, September 21, 2018 3:51 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ ടൂറിസ്റ്റ് കേന്ദ്രമായ വൈറ്റ്സണ്‍ഡേ ദ്വീപിൽ സ്രാവിന്‍റെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. 12 വയസുകാരിയായ പെണ്‍കുട്ടിക്കും ജസ്റ്റിൻ ബാർവിക്ക് (46) എന്ന സ്ത്രീക്കുമാണ് സ്രാവിന്‍റെ കടിയേറ്റത്.

24 മണിക്കൂറുകൾക്കിടെയാണ് രണ്ടു സംഭവങ്ങളും ഉണ്ടായത്. കാലിനു പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഇതുവരെ ഓസ്ട്രേലിയയിൽ സ്രാവിന്‍റെ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.