മേരിലാൻഡിൽ വെടിവയ്പ് നടത്തിയത് യുവതിയെന്ന് പോലീസ്
Friday, September 21, 2018 4:19 AM IST
മേരിലാൻഡ്: അമേരിക്കയിലെ മേരിലാൻഡ് ഹർഫോഡ് കൗണ്ടിയിൽ മൂന്നു പേരെ വെടിവച്ചു കൊലപ്പെടുത്തിയത് ഒരു യുവതിയാണെന്ന് പോലീസ്. സ്നോചിയ മോസ്ലി എന്ന 26 വയസുകാരിയാണ് ആക്രമണം നടത്തിയത്. ആക്രമണശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചതായും പോലീസ് അറിയിച്ചു.

അതേസമയം, യുവതി ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. വ്യാഴാഴ്ച മേരിലാൻഡിലെ മരുന്ന് വിതരണകേന്ദ്രത്തിലാണു വെടിവയ്പുണ്ടായത്. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് വെ​ടി​വ​യ്പ് ആ​രം​ഭി​ച്ച​തെ​ന്ന് ഹ​ർ​ഫോ​ഡ് കൗ​ണ്ടി ഷെ​രി​ഫ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...