മലപ്പുറത്ത് ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോർന്നു
Friday, September 21, 2018 5:28 AM IST
തേ​ഞ്ഞി​പ്പ​ലം: മലപ്പുറത്ത്​ ദേ​ശീ​യ​പാ​ത​യി​ലെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ തേ​ഞ്ഞി​പ്പ​ലം പാ​ണ​ന്പ്ര വ​ള​വി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ് പാ​ച​ക​വാ​ത​കം ചോ​ർ​ന്നു. മം​ഗ​ലാ​പു​ര​ത്തു നി​ന്നു ചേ​ളാ​രി​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ പ്ലാ​ന്‍റി​ലേ​ക്കു പാ​ച​ക​വാ​ത​ക​വു​മാ​യി വ​രി​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.

പു​ല​ർ​ച്ചെ നാ​ലോ​ടെയാണ് അപകടം. ടാങ്കർ മറിഞ്ഞ് വാതകം ചോരാൻ തുടങ്ങിയതോടെ അ​ര​ക്കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പ്രഖ്യാപിച്ചു. വീ​ടു​ക​ളി​ൽ തീ ​ക​ത്തി​ക്ക​രു​തെ​ന്നു ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കിയിരുന്നു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധവും വിഛേ​ദി​ച്ചു. വാ​ത​കം ചോ​രു​ന്ന​തി​ന്‍റെ ശ​ക്തി കു​റ​യ്ക്കാൻ ആ​റി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ങ്ങ​ൾ ടാ​ങ്ക​റി​ലേ​ക്കു ജ​ലം പ​ന്പ് ചെ​യ്തു​കൊ​ണ്ടി​രുന്നു.

കൊച്ചിയിൽ നിന്നും വിദഗ്ധരെത്തിയാണ് മറിഞ്ഞ കണ്ടെയ്നറിൽ നിന്നും പാചകവാതകം മറ്റൊരു കണ്ടെയ്നറിലേക്ക് മാറ്റിയത്. ഇതോടെയാണ് ആശങ്ക ഒഴിഞ്ഞത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം താ​റു​മാ​റാ​യി. നൂ​റു​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ കു​ടു​ങ്ങി​യ​ത്.

ക​ള​ക്ട​ർ അ​മി​ത് മീ​ണ​യും തി​രൂ​ര​ങ്ങാ​ടി ത​ഹ​സി​ൽ​ദാ​ർ പി.​ഷാ​ജു​വും അപകട സ്ഥലത്ത് എത്തിയിരുന്നു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥി​തി​ഗ​തി​ക​ൾ പരിശോധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.