ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന സ​മ​രം ഹൈ​ജാ​ക്ക് ചെ​യ്യാ​ൻ നീ​ക്കം: കോ​ടി​യേ​രി
Friday, September 21, 2018 11:22 AM IST
കോ​ട്ട​യം: ജ​ല​ന്ധർ ബി​ഷ​പ്പി​നെ​തി​രേ നാ​ലു ക​ന്യാ​സ്ത്രീ​ക​ൾ കൊ​ച്ചി​യി​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സമരം ഹൈ​ജാ​ക്ക് ചെ​യ്യാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. "ബി​ഷ​പ്പു കേ​സും സ്ത്രീ സു​ര​ക്ഷാ ന​യ​വും' എ​ന്ന പേ​രി​ൽ ദേ​ശാ​ഭി​മാ​നി​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് കോ​ടി​യേ​രി ഇക്കാര്യം വ്യക്തമാക്കിയത്.

ബി​ഷ​പ്പി​ന്‍റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് നാ​ല് ക​ന്യാസ്ത്രീ​ക​ൾ കൊ​ച്ചി​യി​ൽ സ​ത്യാ​ഗ്ര​ഹം ന​ട​ത്തു​ക​യാ​ണ്. അ​തി​നെ വ്യ​ത്യ​സ്ത വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. ഈ ​സ​മ​ര​ത്തെ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​മാ​ക്കി മാ​റ്റാ​ൻ ചി​ല ശ​ക്തി​ക​ൾ കൊ​ണ്ടു​പി​ടി​ച്ച് ശ്ര​മി​ക്കു​ന്നു​ണ്ട്. ക​ന്യാ​സ്ത്രീ സ​മ​രത്തി​ന്‍റെ മ​റ​വി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നും സി​പി​എ​മ്മി​നു​മെ​തി​രേ രാ​ഷ്‌​ട്രീ​യ വി​ദ്വേ​ഷം പ​ര​ത്താ​നാ​ണ് നോ​ട്ടം.

ഇ​ത്ത​രം രാ​ഷ്‌​ട്രീ​യ ശ​ക്തി​ക​ൾ ക​ന്യാ​സ്ത്രീ സ​മ​ര​ത്തെ ഹൈ​ജാ​ക്ക് ചെ​യ്യാ​നും സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​രപ​ര​ന്പ​ര സൃ​ഷ്ടി​ക്കാ​നും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും പു​റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ അ​പ​ക​ടം ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ വി​ശ്വാ​സി​ക​ൾ തി​രി​ച്ച​റി​യ​ണം. ജ​ല​ന്ധർ ബി​ഷ​പ്പി​നെ​തി​രേ ക​ന്യാ​സ്ത്രീ​ക​ൾ ന​ല്കി​യ പീ​ഡ​ന പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രൈ​സ്ത​വ വൈ​ദി​ക​രെ​ല്ലാം മോ​ശ​ക്കാ​രാ​ണെ​ന്ന ചി​ത്രീ​ക​ര​ണം ന​ട​ത്തു​ക​യും സ​ഭ​യെ​ത്ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ചി​ല കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​ത്ത​രം വ​ർ​ഗീ​യ ശ​ക്തി​ക​ളെ തി​രി​ച്ച​റി​യ​ണം. ഒ​രു ബി​ഷ​പ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തു​കൊ​ണ്ട് വൈ​ദി​ക​രെ​ല്ലാം മോ​ശ​ക്കാ​രാ​ണെ​ന്ന് ചി​ത്രീ​ക​രി​ക്കു​ന്ന​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണ്.

ഹി​ന്ദു​രാ​ഷ്‌​ട്രം അ​ക്ര​മാ​സ​ക്ത​മാ​യി സ്ഥാ​പി​ക്കാ​ൻ നി​ല​കൊ​ള്ളു​ന്ന വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ ഇ​മ്മാ​തി​രി വ​ക​തി​രി​വു​ക​ളെ​ല്ലാം തു​റ​ന്നു​കാ​ട്ട​ണം. ബി​ഷ​പ്പി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും അ​ത് വോ​ട്ട് ലാ​ക്കാ​ക്കി​യാ​ണെ​ന്നും ചി​ല കൂ​ട്ട​ർ ത​ട്ടി​വി​ടു​ന്നു​ണ്ട്. സ്ത്രീ ​പീ​ഡ​ന കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ ബി​ഷ​പ്പാ​യാ​ലും സ​ന്യാ​സി​യാ​യാ​ലും മു​ക്രി​യാ​യാ​ലും പോ​ലീ​സ്-നി​യ​മ-ഭ​ര​ണ ച​ക്ര​ങ്ങ​ൾ ഉ​രു​ളു​ന്ന​തി​ൽ ഒ​രു ദ​യാദാ​ക്ഷി​ണ്യ​വും എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​നു​ണ്ടാ​വി​ല്ല. തെ​ളി​വി​ല്ലാ​ത്ത കേ​സു​ക​ളി​ൽ ആ​രെ​യും കു​ടു​ക്കു​ക​യു​മി​ല്ല.

ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ജ​ല​ന്ധ​ർ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ സം​ഘം ബു​ധ​നാ​ഴ്ച ഏ​ഴു ​മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ൽ വ്യാ​ഴാ​ഴ്ച​യും തു​ട​ർ​ന്നു. ഇ​നി അ​ന​ന്ത​ര നി​യ​മ​ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. കേ​സ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ സ്വാ​ത​ന്ത്ര്യ​മാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പോ​ലീ​സി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്.

പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മാ​യ സം​ഭ​വം നാ​ലു​വ​ർ​ഷം മു​ന്പു​ണ്ടാ​യ​താ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ നി​യ​മ​പ​ര​മാ​യ മു​ൻ​ക​രു​ത​ലോ തെ​ളി​വു​ശേ​ഖ​ര​ണ​മോ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ​യോ ശാ​സ്ത്രീ​യ​മാ​യും ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​ണ്ട്. തെ​ളി​വു​ശേ​ഖ​രി​ക്ക​ലും മൊ​ഴി​യെ​ടു​ക്ക​ലും ഞൊ​ടി​യി​ട​യി​ൽ ന​ട​ത്താ​വു​ന്ന​ത​ല്ല. അ​തി​നാ​ലാ​ണ് ബി​ഷ​പ്പി​ന്‍റെ അ​റ​സ്റ്റി​നാ​യു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഹൈ​ക്കോ​ട​തി പോ​ലീ​സ് ഇ​തു​വ​രെ സ്വീ​ക​രി​ച്ചു​വെ​ന്ന ന​ട​പ​ടി​ക​ൾ തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ എ​ല്ലാ​വി​ധ അ​തി​ക്ര​മ​ങ്ങ​ൾ​ക്കും നേ​രേ അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കും. ഈ ന​യം ത​ന്നെ​യാ​ണ് ക​ന്യാ​സ്ത്രീ​യു​ടെ പ​രാ​തി​യി​ൽ ജ​ല​ന്ധ​ർ ബി​ഷ​പ്പി​നെ​തി​രാ​യ കേ​സി​ലും സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.