ടാ​ൻ​സാ​നി​യ​ൻ ക​ട​ത്തു​ബോ​ട്ട് അ​പ​ക​ടം: മ​ര​ണം 183 ആ​യി, ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Saturday, September 22, 2018 9:51 PM IST
ദാ​ർ​എ​സ് സ​ലാം: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ടാ​ൻ​സാ​നി​യ​യി​ലെ വി​ക്ടോ​റി​യ ത​ടാ​ക​ത്തി​ൽ ക​ട​ത്തു​ബോ​ട്ട് മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 183 ആ​യി. ശ​നി​യാ​ഴ്ച​യും നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്തു. അ​തേ​സ​മ​യം, ശ​നി​യാ​ഴ്ച രാ​വി​ലെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബോ​ട്ടി​ന് അ​ടി​യി​ൽ​നി​ന്ന് ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല വ്യ​ക്ത​മ​ല്ല.

ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ത​ടാ​ക​മാ​ണ് വി​ക്ടോ​റി​യ ത​ടാ​കം. എം​വാ​ൻ​സ മേ​ഖ​ല​യി​ലെ ബു​ഗാ​റോ​റ​യി​ലേ​ക്കു വ​രു​ക​യാ​യി​രു​ന്ന എം​വി നെ​രേ​രെ എ​ന്ന ക​ട​ത്തു​ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. നൂ​റു പേ​രെ മാ​ത്രം ക​യ​റ്റാ​ൻ ശേ​ഷി​യു​ള്ള ബോ​ട്ടി​ൽ മു​ന്നൂ​റോ​ളം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 40 പേ​രെ ര​ക്ഷി​ച്ച​താ​യി ടാ​ൻ​സാ​നി​യ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ടാ​ൻ​സാ​നി​യ, ഉ​ഗാ​ണ്ട, കെ​നി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് വി​ക്ടോ​റി​യ ത​ടാ​കം. മേ​ഖ​ല​യി​ലെ ക​ട​ത്തു​ബോ​ട്ടു​ക​ളി​ൽ പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തു പ​തി​വാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു. 1996ൽ ​ലേ​ക് വി​ക്ടോ​റി​യ​യി​ൽ ക​ട​ത്തു​ബോ​ട്ടു മു​ങ്ങി 800 പേ​ർ​ക്കു ജീ​വ​ഹാ​നി നേ​രി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...