ഡ​ൽ​ഹി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് വി​ദേ​ശി​ക​ൾ പി​ടി​യി​ൽ
Sunday, September 23, 2018 2:00 AM IST
ന്യൂ​ഡ​ൽ​ഹി: മ​യ​ക്കു​മ​രു​ന്നു​മാ​യി ഡ​ൽ​ഹി​യി​ൽ മൂ​ന്ന് വി​ദേ​ശി​ക​ൾ പി​ടി​യി​ൽ. ര​ണ്ട് അ​ഫ്ഗാ​ൻ സ്വ​ദേ​ശി​ക​ളും ഒ​രു നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ച് കി​ലോ മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​വ​രി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്.

അ​ഫ്ഗാ​ൻ സ്വ​ദേ​ശി​കളായ അ​സ്മാ​ന​ത്തു​ള്ള, ഖ​ലി​ലു​ള്ള എ​ന്നി​വ​രി​ൽ നി​ന്ന് ഒ​രു കി​ലോ ഹെ​റോ​യി​നും ര​ണ്ട് കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി വി​ക്ട​റി​ൽ നി​ന്ന് ര​ണ്ട് കി​ലോ മ​യ​ക്കു​മ​രു​ന്നും 4,200 യു​എ​സ് ഡോ​ള​റും പി​ടി​ച്ചെ​ടു​ത്തു.

പി​ടി​യി​ലാ​യ മൂ​ന്ന് പേ​രും ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി നി​ര​ന്ത​രം ഇ​ന്ത്യ​യി​ലെ​ത്തി മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വെളിപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.