സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യാ​ൽ ഗ്രീ​ൻ​കാ​ർ​ഡി​ല്ല; നി​യ​മം ക​ർ​ശ​ന​മാ​ക്കാ​ൻ ട്രം​പ്
Sunday, September 23, 2018 12:22 PM IST
വാ​ഷിം​ഗ്ട​ണ്‍: സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കു ഗ്രീ​ൻ​കാ​ർ​ഡ് നി​ഷേ​ധി​ക്കാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം ഒ​രു​ങ്ങു​ന്നു. യു​എ​സി​ൽ താ​മ​സി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണു തീ​രു​മാ​നം. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം വാ​ങ്ങു​ന്ന​വ​ർ​ക്കും ഭാ​വി​യി​ൽ വാ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കും ഗ്രീ​ൻ​കാ​ർ​ഡ് ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണു സൂ​ച​ന. ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി ഒ​പ്പു​വ​ച്ച നി​യ​മ​ത്തി​ന്‍റെ പ്രാ​ഥ​മി​ക രൂ​പം ക​ഴി​ഞ്ഞ ദി​വ​സം ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​ർ​ക്കാ​റി​ന്‍റെ പ​ണ സ​ഹാ​യം, ഭ​ക്ഷ​ണ​ത്തി​നു സ​ഹാ​യം, ഹൗ​സിം​ഗ് സ​ഹാ​യം, ചി​കി​ത്സാ സ​ഹാ​യം തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കാ​ണ് ഗ്രീ​ൻ കാ​ർ​ഡ് നി​ഷേ​ധി​ക്ക​പ്പെ​ടു​ക. ഗ്രീ​ൻ കാ​ർ​ഡ് കി​ട്ടു​ന്ന​തി​നു മാ​ത്ര​മാ​ണു ഇ​പ്പോ​ഴ​ത്തെ ച​ട്ടം ബാ​ധ​ക​മാ​കു​ക. പൗ​ര​ത്വ​ത്തി​നു അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ത​ല്കാ​ലം അ​ത് ഒ​ഴി​വാ​ക്കി. നി​ല​വി​ൽ ഗ്രീ​ൻ കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്ക് നി​യ​മം ബാ​ധ​ക​മാ​വി​ല്ലെ​ന്നാ​ണു സൂ​ച​ന.

അ​മേ​രി​ക്ക​യി​ലേ​ക്കു വ​രു​ന്ന​വ​രും രാ​ജ്യ​ത്തെ താ​മ​സ​ക്കാ​രും കു​ടി​യേ​റ്റ സ്റ്റാ​റ്റ​സ് മാ​റ്റു​ന്പോ​ൾ പൊ​തു ഖ​ജ​നാ​വി​ന് ബാ​ധ്യ​ത​യാ​വി​ല്ല എ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹോം ​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി. ത​ങ്ങ​ൾ സ​ർ​ക്കാ​ർ സ​ഹാ​യം പ​റ്റു​ന്നി​ല്ലെ​ന്നു തെ​ളി​യി​ക്കാ​ൻ അ​പേ​ക്ഷ​ക​ർ കൂ​ടു​ത​ൽ പ​ണം ചെ​ല​വി​ടേ​ണ്ടി​യും വ​രു​മെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സ​ഹാ​യം പ​റ്റു​ന്നി​ല്ലെ​ന്നു (പ​ബ്ലി​ക്ക് ചാ​ർ​ജ്) തെ​ളി​യി​ക്കാ​ൻ 10,000 ഡോ​ള​റോ മു​ക​ളി​ലോ അ​ട​ച്ച് ബോ​ണ്ട് വാ​ങ്ങു​ന്ന സ​ന്പ്ര​ദാ​യ​വും ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

യു​എ​സി​ൽ സ്ഥി​ര​താ​മ​സ​ത്തി​നും തൊ​ഴി​ൽ​ചെ​യ്യാ​നും നി​യ​മ​പ​ര​മാ​യി അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് ഗ്രീ​ൻ​കാ​ർ​ഡ് അ​ഥ​വാ പെ​ർ​മ​നെ​ന്‍റ് റെ​സി​ഡ​ന്‍റ് കാ​ർ​ഡ്. യു​എ​സ് പൗ​ര​ത്വം ല​ഭി​ക്കു​ന്ന​തി​നാ​യു​ള്ള ആ​ദ്യ​പ​ടി കൂ​ടി​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.