എ​ണ്ണ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കി​ല്ല; ട്രം​പി​ന്‍റെ ആ​വ​ശ്യം ത​ള്ളി ഒ​പെ​കും റ​ഷ്യ​യും
Monday, September 24, 2018 7:18 AM IST
ദോ​ഹ: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ആ​വ​ശ്യം പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​സം​ഘ​ട​ന(​ഒ​പെ​ക്) ത​ള്ളി. ജൂ​ണി​ൽ തീ​രു​മാ​നി​ച്ച ഉ​ത്പാ​ദ​ന നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ൻ അ​ൽ​ജീ​രി​യ​യി​ൽ ഒ​പെ​കും സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത റ​ഷ്യ​യും ചേ​ർ​ന്നു​ള്ള യോ​ഗം തീ​രു​മാ​നി​ച്ചു.

ഈ​മാ​സം ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല ബാ​ര​ലി​ന് 80 ഡോ​ള​ർ ക​ട​ന്നി​രു​ന്നു. ഇ​തോ​ടെ ഒ​പെ​ക് രാ​ജ്യ​ങ്ങ​ൾ എ​ണ്ണ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ എ​ണ്ണ​വി​ല സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കി​ല്ലെ​ന്ന് സൗ​ദി ഊ​ർ​ജ​മ​ന്ത്രി ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹ് പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റി​ൽ ഓ​യി​ൽ ഉ​ത്പാ​ദ​നം പ്ര​തി​ദി​നം ആ​റു ല​ക്ഷം ബാ​ര​ൽ കു​റ​യ്ക്കാ​ൻ ഒ​പെ​ക് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തു ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ 27% അ​ധി​ക​മാ​യ​തി​നാ​ൽ നി​യ​ന്ത്ര​ണ ക​രാ​ർ പാ​ലി​ച്ചു ത​ന്നെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും ഒ​പെ​ക് രാ​ജ്യ​ങ്ങ​ൾ​ക്കു ക​ഴി​യും. എ​ണ്ണ വി​ല ബാ​ര​ലി​ന് 80 ഡോ​ള​ർ ക​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് 78.80 ഡോ​ള​റി​ലേ​ക്കു താ​ഴ്ന്നി​രു​ന്നു.

ന​വം​ബ​ർ 11ന് ​അ​ബു​ദാ​ബി​യി​ൽ ഒ​പെ​ക് രാ​ജ്യ​ങ്ങ​ളും ഒ​പെ​കും സം​ഘ​ട​ന​യി​ൽ ഇ​ല്ലാ​ത്ത റ​ഷ്യ​യും ചേ​ർ​ന്നു പി​ന്നീ​ടു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കും. കു​റേ​നാ​ളാ​യി റ​ഷ്യ ഒ​പെ​കു​മാ​യി സ​ഹ​ക​രി​ച്ചാ​ണു നീ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...