യു​പി​യി​ൽ മു​സ്‌​ലിം പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നു പെ​ൺ​കു​ട്ടി​ക്ക് പോ​ലീ​സു​കാ​രു​ടെ മ​ർ​ദ​നം
Tuesday, September 25, 2018 7:26 PM IST
മീ​റ​റ്റ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ മു​സ്‌​ലിം പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നു യു​വ​തി​ക്കു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ർ​ദ​നം. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വ​നി​താ കോ​ൺ​സ്റ്റ​ബി​ൾ അ​ട​ക്കം പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ല​വ്ജി​ഹാ​ദ് ആ​രോ​പി​ച്ച് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​സ്‌​ലിം യു​വാ​വി​നെ​യും ഹി​ന്ദു യു​വ​തി​യേ​യും വി​ശ്വ ഹി​ന്ദു പ​രി​ഷി​ത് (വി​എ​ച്ച്പി) പ്ര​വ​ർ​ത്ത​ക​ർ ബ​ലം​പ്ര​യോ​ഗി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മു​സ്‌​ലിം യു​വാ​വി​ന്‍റെ വീ​ട്ടി​ൽ‌ അ​തി​ക്ര​മി​ച്ചു​ക​യ​റി​യാ​ണ് ഇ​രു​വ​രെ​യും ബ​ലം​പ്ര​യോ​ഗി​ച്ച് പി​ടി​ച്ചു​കൊ​ണ്ടു​പോ​യ​ത്. ഇ​വ​രെ വി​എ​ച്ച്പി​ക്കാ​ർ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ട് യു​വാ​വി​നെ​യും യു​വ​തി​യേ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ വി​എ​ച്ച്പി​ക്കാ​ർ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം വ​ഴ​ങ്ങി​യി​ല്ല.

വ​നി​താ കോ​ൺ​സ്റ്റ​ബി​ളാ​ണ് പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച​ത്. മ​റ്റൊ​രു മ​ത​ത്തി​ൽ​നി​ന്നും പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ത്തെ​ന്നു ആ​രോ​പി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പെ​ൺ​കു​ട്ടി​യെ അ​സ​ഭ്യം പ​റ‍​യു​ക​യും വ​നി​താ കോ​ൺ​സ്റ്റ​ബി​ൽ ത​ല്ലു​ക​യു​മാ​യി​രു​ന്നു. ഒ​ന്നി​ലേ​റെ ത​വ​ണ ഇ​വ​ർ പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്ത് അ​ടി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ നേ​രി​ടേ​ണ്ടി​വ​ന്ന​ത്. വ​നി​താ പോ​ലീ​സു​കാ​രി ഉ​ൾ​പ്പെ​ടെ വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ട്ട നാ​ല് പോ​ലീ​സു​കാ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.