ഗാ​ന്ധി​ജ​യ​ന്തി​യി​ൽ ജാ​ർ​ഖ​ണ്ഡി​ൽ 129 ത​ട​വു​കാ​ർ മോ​ചി​ത​രാ​കു​ന്നു
Wednesday, September 26, 2018 4:30 AM IST
റാ​ഞ്ചി: ഗാ​ന്ധി​ജി​യു​ടെ 150–ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു 129 ത​ട​വു​കാ​രെ ഒ​ക്ടോ​ബ​ർ ര​ണ്ടി​നു ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​ർ മോ​ചി​പ്പി​ക്കും. ജീ​വ​പ​ര്യ​ന്തം ത​ട​വി​ൽ ക​ഴി​യു​ന്ന​വ​രാ​ണ് മോ​ചി​ത​രാ​കു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ടു പേ​ർ വ​നി​താ ത​ട​വു​കാ​രാ​ണ്.

ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ര​ഘു​ബ​ര്‍ ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ശി​ക്ഷാ പു​ന​ര​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന പ്ര​കാ​ര​മാ​ണു ശി​ക്ഷാ​യി​ള​വ്. ഒ​ക്ടോ​ബ​ർ ര​ണ്ടി​നു രാ​വി​ലെ ജ​യി​ലു​ക​ളി​ൽ ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും. മോ​ചി​ത​രാ​കു​ന്ന​വ​രി​ൽ രാ​ഷ്ട്രീ​യ​ത്ത​ട​വു​കാ​രോ കു​പ്ര​സി​ദ്ധ​രോ ഇ​ല്ല.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ജാ​ർ​ഖ​ണ്ഡ് ശി​ക്ഷാ പു​ന​ര​വ​ലോ​ക​ന സ​മി​തി 221 ത​ട​വു​കാ​ർ​ക്ക് ശി​ക്ഷ​യി​ള​വ് ന​ൽ​കാ​ൻ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...