സ്പാനിഷ് പ്രധാനമന്ത്രിയുടെ ക്യൂബൻ സന്ദർശനം ഉടൻ
Wednesday, September 26, 2018 6:46 AM IST
മാ​ഡ്രി​ഡ്: സ്പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സി​ന്‍റെ ക്യൂ​ബ സ​ന്ദ​ർ​ശ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഏ​റെ പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം. നീ​ണ്ട 30 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഒ​രു സ്പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ക്യൂ​ബ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. സ്പാ​നി​ഷ് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ചൊ​വ്വാ​ഴ്ച ക്യ​ബ​ൻ പ്ര​സി​ഡ​ന്‍റ് മി​ഗ്വെ​ൽ ദ​യാ​സു​മാ​യി പെ​ഡ്രോ സാ​ഞ്ച​സ് സ​ന്ദ​ർ​ശ​ന​ത്തേ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​യ​തി മാ​ത്ര​മാ​ണ് ഇ​നി നി​ശ്ച​യി​ക്കാ​നു​ള്ള​തെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...