പ്രളയ ദുരിതാശ്വാസം: കേരളത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് രാജ്നാഥ് സിംഗ്
Thursday, September 27, 2018 12:18 PM IST
കൊച്ചി: പ്രകൃതിക്ഷോഭങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് പരിമിതികളുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രളയക്കെടുതിയിൽ വൻ തകർച്ചയെ നേരിട്ട കേരളത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ കാര്യം വരുമ്പോൾ ആശയപരമായ ഭിന്നതകൾ നീക്കിവച്ച് ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയിൽ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.