ന്യൂനമർദം; മ​ര്‍​ച്ച​ന്‍റ് ഷി​പ്പു​ക​ളും വി​മാ​ന​ങ്ങ​ളും ഒ​മാ​ന്‍ തീ​ര​ത്തു​ള്ള ബോ​ട്ടു​ക​ള്‍​ക്ക് സ​ന്ദേ​ശം ന​ല്‍​കും
Friday, October 5, 2018 7:54 PM IST
തിരുവനന്തപുരം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഒ​മാ​ന്‍ തീ​ര​ത്തേ​ക്ക് പോ​യ 152 ബോ​ട്ടു​ക​ള്‍​ക്ക് മു​ന്‍​ക​രു​ത​ല്‍ സ​ന്ദേ​ശം ന​ല്‍​കാ​ന്‍ മ​ര്‍​ച്ച​ന്‍റ് ഷി​പ്പു​ക​ളു​ടെ​യും കോ​സ്റ്റ് ഗാ​ഡി​ന്‍റെ ഡോ​ണി​യ​ന്‍ വി​മാ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മെ​ഴ്‌​സി​ക്കു​ട്ടി അ​മ്മ.

ഒ​മാ​ന്‍ തീ​ര​ത്തേ​ക്ക് പോ​യ ബോ​ട്ടു​ക​ളു​ടെ സ്ഥാ​നം സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. കേ​ര​ള ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ബോ​ട്ടു​ക​ള്‍ ഒ​മാ​ന്‍ തീ​ര​ത്തേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള ബോ​ട്ടു​ക​ളാ​ണ് ഒ​മാ​ന്‍ തീ​ര​ത്തേ​ക്ക് പോ​യ​താ​യി ക​രു​തു​ന്ന​ത്. ബോ​ട്ടു​ക​ളി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

സം​സ്ഥാ​ന​വേ​ര്‍​തി​രി​വു​ക​ളി​ല്ലാ​തെ മു​ന്‍​ക​രു​ത​ല്‍ സ​ന്ദേ​ശം ന​ല്‍​കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ന്‍ സു​ര​ക്ഷ​യ്ക്കാ​ണ് മു​ന്‍​തൂ​ക്കം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചു എ​ത്തു​ക​യോ, അ​ടു​ത്തു​ള്ള ഏ​തെ​ങ്കി​ലും സു​ര​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​ര്‍ദേശി​ച്ചി​ട്ടു​ള്ള​ത്.

ഒ​മാ​ന്‍ തീ​ര​ത്തേ​ക്ക് പോ​യ ബോ​ട്ടു​ക​ളി​ല്‍ സാ​ധാ​ര​ണ​രീ​തി​യി​ല്‍ സ​ന്ദേ​ശം എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് അ​ത് വ​ഴി ക​ട​ന്നു​പോ​കു​ന്ന മ​ര്‍​ച്ച​ന്‍റ് ക​പ്പ​ലു​ക​ളു​ടെ സ​ഹാ​യം തേ​ടി​യ​ത്. ഇ​ത്ത​രം ക​പ്പ​ലു​ക​ളി​ലെ ഹൈ ​ഫ്രീ​ക്ക്വ​ന്‍​സി റേ​ഡി​യോ സം​വി​ധാ​നം വ​ഴി ഒ​മാ​ന്‍ തീ​ര​ത്തു​ള്ള ബോ​ട്ടു​ക​ള്‍​ക്ക് സ​ന്ദേ​ശം ന​ല്‍​കാ​നാ​വും. മ​ര്‍​ച്ച​ന്‍റ് ഷി​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തി​നാ​യി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഷി​പ്പിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

താ​ഴ്ന്ന് പ​റ​ന്ന് സ​ന്ദേ​ശം ന​ല്‍​കാ​ന്‍ ക​ഴി​യു​ന്ന​തി​നാ​ലാ​ണ് കോ​സ്റ്റ് ഗാ​ര്‍​ഡി​ന്‍റെ ഡോ​ണി​യ​ര്‍ വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബോ​ട്ട് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, ഫി​ഷ​റീ​സ് വ​കു​പ്പ്, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ്, കോ​സ്റ്റ് ഗാ​ര്‍​ഡ്, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ വ​ഴി സ​ന്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ബോ​ട്ടു​ക​ള്‍ ഒ​ക്‌​ടോ​ബ​ര്‍ അ​ഞ്ചി​ന് തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ധാ​രാ​ളം ബോ​ട്ടു​ക​ള്‍ മ​ട​ങ്ങി വ​ന്നി​ട്ടു​ണ്ട്.

ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ട് മു​ത​ല്‍ സു​ര​ക്ഷാ സ​ന്ദേ​ശം ന​ല്‍​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം തു​ട​ങ്ങി​യി​രു​ന്നു. അ​റ​ബി​ക്ക​ട​ലി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ആ​റി​നാ​ണ് ന്യൂ​ന​മ​ര്‍​ദ്ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത. ഏ​ഴ്, എ​ട്ട് തി​യ​തി​ക​ളി​ല്‍ ഇ​ത് ശ​ക്തി പ്രാ​പി​ച്ച് അ​റ​ബി​ക്ക​ട​ലി​ന്റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അി​റ​യി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.