ഒടുവിൽ നീ റാ​ഞ്ചി​യ​ല്ലോ പ്രാ​ഞ്ച​ൽ..! ഭൂ​മി​ജി​ന്‍റെ വ​ണ്ട​ർ ഗോ​ളി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നു സ​മ​നി​ല​ക്കു​രു​ക്ക്
Friday, October 5, 2018 9:49 PM IST
കൊ​ച്ചി: മ​ഞ്ഞ​യു​ടെ ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് പ്രാ​ഞ്ച‌​ൽ‌ ഭൂ​മി​ജ് ഇ​ഞ്ചു​റി ടൈ​മി​ൽ നേ​ടി​യ വ​ണ്ട​ർ ഗോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സ​മ​നി​ല വ​ഴ​ങ്ങി. ക​ളി​യു​ടെ 94 മി​നി​റ്റു​വ​രെ ഒ​രു ഗോ​ളി​നു മു​ന്നി​ൽ​നി​ന്ന ബ്ലാ​സ്റ്റേ​ഴ്സി​നെ ഭൂ​മി​ജി​ന്‍റെ ഗോ​ളി​ൽ മും​ബൈ സി​റ്റി ഒ​റ്റ​യ​ടി​ക്കു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഏ​താ​ണ്ട് 30 വാ​ര അ​ക​ലെ​നി​ന്നും വെ​ടി​യു​ണ്ട വേ​ഗ​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് പോ​സ്റ്റി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ ഗോ​ൾ. ഗാ​ല​റി​യു​ടെ ച​ങ്കി​ടി​പ്പ് നി​ല​ച്ചു​പോ​യി. ഉ​റ​പ്പി​ച്ച വി​ജ​യം പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ ഭൂ​മി​ജ് ത​ട്ടി​ത്തെ​റി​പ്പി​ച്ചി​രി​ക്കു​ന്നു. ഒ​റ്റ ഗോ​ളി​ൽ തൂ​ങ്ങി ജ​യി​ക്കാ​നു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​തി​മോ​ഹ​ന​ത്തി​നു​ള്ള ക​ന​ത്ത ശി​ക്ഷ​കൂ​ടി​യാ​യി 18 വ​യ​സു​കാ​ര​ൻ പ്രാ​ഞ്ച​ൽ‌ റാ​ഞ്ചി​യ വി​ജ​യം.

ആ​ദ്യ പ​കു​തി​യി​ൽ യു​വ​താ​രം ഹാ​ലി​ച​ര​ൺ ന​ർ​സാ​രി​യാ​ണ് കേ​ര​ള​ത്തി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ക​ളി​യു​ടെ 24 ാം മി​നി​റ്റി​ലാ​യി​രു​ന്നു മ​ഞ്ഞ​ക്ക​ട​മ്പി​നെ ആ​ന​ന്ദ​ക്ക​ട​ലി​ലാ​റാ​ടി​ച്ച ഗോ​ളെ​ത്തി​യ​ത്. മൂ​ന്നാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്താ​നു​ള്ള സു​വ​ർ​ണാ​വ​സ​രം പാ​ഴാ​ക്കി​യ ദും​ഗ​ലി​ന്‍റെ പ്രാ​യ​ശ്ചി​ത്ത​മാ​യി​രു​ന്നു ന​ർ​സാ​രി​ക്കു ത​ളി​ക​യി​ലെ​ന്ന​വ​ണ്ണം ഒ​രു​ക്കി​കൊ​ടു​ത്ത ബാ​ക്ക് പാ​സ്.

മും​ബൈ ബോ​ക്സി​ൽ നി​ക്കോ​ള ക്ര​മാ​ര​വി​ച്ച് പ്ര​തി​രോ​ധ നി​ര​ക്കാ​രെ വെ​ട്ടി​ച്ച് ന​ൽ​കി​യ ബാ​ക്ക്ഹീ​ൽ പാ​സ് ദും​ഗ​ൽ മാ​ർ​ക്ക് ചെ​യ്യ​പ്പെ​ടാ​തെ ഇ​ട​തു​ബോ​ക്സി​ൽ പ​തു​ങ്ങി​നി​ന്ന ന​ർ​സാ​രി​ക്കു മ​റി​ച്ചു. ന​ർ​സാ​രി​യു​ടെ അ​തി​ശ​ക്ത​മാ​യ ഷോ​ട്ട് അ​മ​രീ​ന്ദ​ർ സിം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി വ​ല​യി​ൽ ചും​ബി​ച്ചു. ഗാ​ല​റി​യി​ൽ മ​ഞ്ഞ​യു​ടെ സ്ഫോ​ട​നം, മ​ഞ്ഞ​ക്ക​ട​മ്പ് പൂ​ത്തു. ആ​ഹ്ലാ​ദ​ക്കൊ​ടു​ങ്കാ​റ്റ് സ്റ്റേ​ഡി​യ​മാ​കെ ആ ​ക​ട​മ്പി​നെ പി​ടി​ച്ചു​ല​ച്ചു.

ആ​ദ്യ പ​കു​തി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ന​ട​ത്തി​യ ആ​ക്ര​മ​ണം ര​ണ്ടാം പ​കു​തി​യി​ൽ ത​ണു​ത്തു​റ​ഞ്ഞ​പ്പോ​ൾ മും​ബൈ പ്ര​ത്യാ​ക്ര​മ​ണം ക​ന​പ്പി​ച്ചു. എ​ന്നാ​ൽ ഓ​ഡു സു​ഗു​വും ആ​ർ​നോ​ൾ​ഡും അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ മും​ബൈ​യ്ക്കു ല​ക്ഷ്യം ഭേ​ദി​ക്കാ​നാ​യി​ല്ല.

87 മി​നി​റ്റി​ൽ ബോ​ക്സി​നു​ള്ളി​ൽ ഗോ​ളി​യി​ല്ലാ പോ​സ്റ്റി​ലേ​ക്ക് ഓ​ഡു പ​ന്ത് പാ​യി​ച്ചെ​ങ്കി​ലും പു​റ​ത്തേ​ക്കു പാ​ഞ്ഞു. ബ്ലാ​സ്റ്റേ​ഴ്സ് ആ​ശ്വ​സി​ച്ചു. അ​പ​കടം വ​രു​ന്ന​തി​ന്‍റെ ചെ​റു സൂ​ച​ന​യാ​യി​രു​ന്നു അ​ത്. ക​ളി പ​രി​ക്ക് സ​മ​യ​ത്തേ​ക്ക് ക​ട​ക്കു​മ്പോ​ഴേ​ക്കും ഗാ​ല​റി വി​ജ​യാ​ഘോ​ഷം തു​ട​ങ്ങി​യി​രു​ന്നു.

എ​ന്നാ​ൽ 94 ാം മി​നി​റ്റ്, ക​ളി തീ​രാ​ൻ ഒ​രു മി​നി​റ്റ് മാ​ത്രം ബാ​ക്കി. മ​ധ്യ​വ​ര​യി​ൽ​നി​ന്നും ഭൂ​മി​ജി​നു പ​ന്ത് ല​ഭി​ക്കു​മ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി ധീ​ര​ജ് സിം​ഗ് അ​ൽ​പം മു​ന്നോ​ട്ടു​ക​യ​റി​യാ​ണ് നി​ന്നി​രു​ന്ന​ത്. ഈ ​ഒ​റ്റ നി​മി​ഷം ക​ളി മാ​റി. പ​ന്തു​മാ​യി മു​ന്നോ​ട്ടു​ക​യ​റി​യ ഭൂ​മി​ജ് ബോ​ക്സി​ലേ​ക്കു ക​ട​ക്കാ​തെ അ​തി​ശ​ക്ത​മാ​യ ഷോ​ട്ട് പായിച്ചു. ധീ​ര​ജി​നു ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ന്‍റെ നെ​ഞ്ചി​ൽ തീ​കോ​രി​യി​ട്ട് പ​ന്ത് നെ​റ്റി​ൽ തു​ള​ച്ചു​ക​യ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.