ബി​ഹാ​റി​ൽ ഹി​ന്ദു​വി​നെ പ്ര​ണ​യി​ച്ച മു​സ്‌​ലിം പെ​ൺ​കു​ട്ടിക്ക് ക്രൂരമർദനം; ​മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് ത​ല്ലി
Friday, October 5, 2018 11:20 PM IST
ന​വാ​ഡ: ബി​ഹാ​റി​ലെ ന​വാ​ഡ ജി​ല്ല​യി​ൽ ഹി​ന്ദു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ മു​സ്‌​ലിം പെ​ൺ​കു​ട്ടി​യെ വീ​ട്ടു​കാ​ർ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് ചൂ​ര​ൽ​വ​ടി ഉ​പ​യോ​ഗി​ച്ച് ത​ല്ലി. നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​തി​നെ​ട്ടു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ര​ജൗ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ജോ​ഗി​യ മ​രാ​ൻ ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ചു മ​ണി​ക്കൂ​റോ​ള​മാ​ണ് പെ​ൺ​കു​ട്ടി​യെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട​ത്.

മു​ഹ​മ്മ​ദ് ഫ​രീ​ദ് അ​ൻ​സാ​രി​യു​ടെ മ​ക​ളാ​ണ് സ​മീ​പ ഗ്രാ​മ​ത്തി​ലെ യു​വാ​വ് രൂ​പേ​ഷ് കു​മാ​റി​നെ പ്ര​ണ​യി​ച്ച​ത്. വി​വാ​ഹം ക​ഴി​ക്കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചെ​ങ്കി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പെ​ൺ​കു​ട്ടി വീ​ട്ടി​ൽ​നി​ന്നും ഒ​ളി​ച്ചോ​ടി രൂ​പേ​ഷ് കു​മാ​റി​ന്‍റെ അ​ടു​ക്ക​ലെ​ത്തി. പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ വീ​ട്ടു​കാ​ർ രൂ​പേ​ഷി​ന്‍റെ അ​ടു​ത്തു​നി​ന്നും ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്നും ബ​ല​മാ​യി തി​രി​കെ ഗ്രാ​മ​ത്തി​ലേ​ക്കു പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു​വ​ന്നു.

ഇ​തോ​ടെ ഗ്രാ​മ​ത്തി​നു മു​ഴു​വ​ൻ പെ​ൺ​കു​ട്ടി അ​ഭി​മാ​ന​ക്ഷ​തം ഏ​ൽ​പ്പി​ച്ചെ​ന്നു ആ​രോ​പി​ച്ച് നാ​ട്ടു​കൂ​ട്ടം ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് വ​ലി​യ ചൂ​ര​ൽ വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് പെ​ൺ​കു​ട്ടി​യെ അ​ഴി​ച്ചു​വി​ട്ട​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...