പാർട്ടി നിലപാട് മാറ്റി സുരേന്ദ്രനും; ബിജെപി നേതാവിന് പരിഹാസപ്പെരുമഴ
Saturday, October 6, 2018 6:33 AM IST
തി​രു​വ​ന​ന്ത​പു​രം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് വീണ്ടും ഫേസ്ബുക്കിൽ ട്രോളന്മാരുടെ പൊങ്കാല. ശ​ബ​രി​മ​ല സ്​​ത്രീ​പ്ര​വേ​ശ​ന വിഷയവുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് ട്രോൾപെരുമഴയ്ക്ക് കാരണം. വി​ധി​യെ സ്വാ​ഗ​തം ചെ​യ്​​തുകൊണ്ടുള്ള ​സു​രേ​ന്ദ്ര​​ന്‍റെ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റ്​ അ​പ്ര​ത്യ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാണ് വിമർശന പ്ര​ള​യം. സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​യു​ട​നാ​ണ്​ സു​രേ​ന്ദ്ര​ൻ ഫേ​സ്​​ബു​ക്കി​ൽ വി​ധി​യെ പി​ന്തു​ണ​ച്ച്​ പോ​സ്​​റ്റി​ട്ടത്. എന്നാൽ, ആ​ദ്യം വി​ധി​യെ അ​നു​കൂ​ലി​ച്ച പാർട്ടി സം​സ്ഥാ​ന നേ​തൃ​ത്വം ആ ​നി​ല​പാ​ട്​ പിന്നീട് മാറ്റി സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും ചെ​യ്​​തിരുന്നു.

ഇതോടെയാണ് സുരേന്ദ്രൻ വെട്ടിലായത്. പാർട്ടി നിലപാട് മാറ്റിയതോടെ സുരേന്ദ്രനും മലക്കം മറിഞ്ഞു. പൊടുന്നനെ സു​രേ​ന്ദ്രന്‍റെ ഫേ​സ്ബു​ക്ക്​ പേ​ജി​ൽ​നി​ന്ന്​ പോസ്റ്റ്​ അ​പ്ര​ത്യ​ക്ഷ​മാ​യി. സ്​​ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ​നി​ന്ന്​ പി​ണ​റാ​യി വി​ജ​യ​ൻ പി​ന്മാ​റ​ണ​മെ​ന്ന​താ​ണ്​ പുതി​യ പോ​സ്റ്റ്​. ‘നി​റം മാ​റ്റം എ​ന്ന് പറഞ്ഞാൽ എ​ജ്ജാ​തി നി​റം മാ​റ്റം’​എ​ന്നാ​ണ് സു​രേ​ന്ദ്ര​​ന്‍റെ നി​ല​പാ​ടുമാറ്റത്തെ പ​രി​ഹ​സി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ധാ​ന വിമർശനം.

ആദ്യത്തെ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടുകളും ആളുകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ സംഗത്തി വൈറലായി. അ​യ്യ​പ്പ​ന്‍ ​നൈ​ഷ്​​ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ​തു​കൊ​ണ്ട് സ്ത്രീ ​വി​രോ​ധി​യാ​ണെ​ന്ന് അ​ര്‍ഥ​മി​ല്ലെ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ൻ ആദ്യ പോസ്റ്റിൽ കുറിച്ചിരുന്നത്. ആ​ര്‍ത്ത​വം പ്ര​കൃ​തി നി​യ​മ​മാ​ണെ​ന്നും സ്ത്രീ​ക​ള്‍ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​രു​തെ​ന്നും ആ പോസ്റ്റിൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.