"പീസ് സ്കൂൾ' ചെയർമാൻ എം.എം.അക്ബറിനെ ചോദ്യം ചെയ്തു
Tuesday, October 16, 2018 7:16 AM IST
കോഴിക്കോട്: മതസ്പർധ വളർത്തുന്ന പാഠ്യപദ്ധതി ഒരുക്കിയെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന "പീസ് സ്കൂൾ' മാനേജിംഗ് ഡയറക്ടർ എം.എം. അക്ബറിനെ എൻഫോഴ്സ്മെന്‍റ് വിഭാഗം ചോദ്യം ചെയ്തു. കോഴിക്കോട്ട് വച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. "പീസ് സ്കൂളി'ന്‍റെ സാമ്പത്തിക ശ്രോതസുകളെ സംബന്ധിച്ചാണ് എൻഫോഴ്സ്മെന്‍റ് വിഭാഗം അന്വേഷിച്ചത്.

"പീസ് സ്കൂളി'ന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.