ബുക്കർ പ്രൈസ് വടക്കൻ ഐറിഷ് എഴുത്തുകാരി അന്ന ബേൺസിന്
Wednesday, October 17, 2018 3:43 AM IST
ല​ണ്ട​ൻ: ഈ ​വ​ർ​ഷ​ത്തെ മാ​ൻ ബു​ക്ക​ർ പ്രൈ​സ് വ​ട​ക്ക​ൻ ഐ​റി​ഷ് എ​ഴു​ത്തു​കാ​രി അ​ന്ന ബേ​ൺ​സി​ന്. മി​ൽ​ക്ക്മാ​ൻ എ​ന്ന പ​രീ​ക്ഷ​ണാ​ത്മ​ക നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം. 50,000 പൗ​ണ്ടാ​ണ് സ​മ്മാ​ന​ത്തു​ക​യാ​യി ബേ​ൺ​സി​ന് ല​ഭി​ക്കു​ക.

ക​രു​ത്തു​റ്റ മ​നു​ഷ്യ​നാ​ൽ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്ന യു​വ​തി​യു​ടെ ക​ഥ​യാ​ണ് നോ​വ​ലി​ന്‍റെ ഇ​തി​വൃ​ത്തം. സൈ​നി​ക​നാ​യി​രു​ന്ന മി​ൽ​ക്ക്മാ​ൻ ആ​ണ് യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ന്ന​ത്. ബേ​ൺ​സി​ന്‍റെ മൂ​ന്നാ​മ​ത്തെ നോ​വ​ലാ​ണി​ത്.

റി​ച്ച​ർ​ഡ് പ​വേ​ഴ്സ്, ഇ​രു​പ​ത്തി​യേ​ഴു​വ​യ​സ്സു​കാ​രി ഡെ​യ്സി ജോ​ൺ​സ​ൺ, എ​സി എ​ഡു​ജ്യ​ൻ എ​ന്നി​വ​രെ അ​വ​സാ​ന ​റൗ​ണ്ടി​ൽ മ​റി​ക​ട​ന്നാ​ണ് ബേ​ൺ​സ് സ​മ്മാ​നം സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.