കോ​ട​തി വി​ധി വ​ര​ട്ടെ; അ​യോ​ധ്യ വി​ഷ​യ​ത്തി​ൽ ഭാ​ഗ​വ​തി​നു ജെ​ഡി​യു​വി​ന്‍റെ മ​റു​പ​ടി
Thursday, October 18, 2018 9:39 PM IST
പാ​റ്റ്ന: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ നി​യ​മം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​ർ​എ​സ്എ​സ് അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി നി​തീ​ഷ് കു​മാ​റി​ന്‍റെ ജെ​ഡി​യു.

സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യം ഇ​പ്പോ​ൾ കു​ത്തി​പ്പൊ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും വി​ധി വ​ന്നു ക​ഴി​ഞ്ഞാ​ൽ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും അ​തി​നെ ബ​ഹു​മാ​നി​ച്ചാ​ൽ മ​തി​യെ​ന്നും ജെ​ഡി​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ത്യാ​ഗി പ​റ​ഞ്ഞു. ഒ​ന്നു​കി​ൽ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ളി​ലൂ​ടെ​യോ അ​ല്ലെ​ങ്കി​ൽ സു​പ്രീം കോ​ട​തി വി​ധി​യി​ലൂ​ടെ​യോ മാ​ത്ര​മേ വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നു മോ​ഹ​ൻ ഭ​ഗ​വ​ത് വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യെ ഭി​ന്നി​പ്പി​ക്കാ​തെ ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ടു​പോ​കു​ന്ന സ​ർ​ക്കാ​രി​നൊ​പ്പ​മാ​ണു നി​ൽ​ക്കേ​ണ്ട​ത്. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ആ​ർ​എ​സ്എ​സ് ത​ല​വ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​രോ​ധ ആ​യു​ധ നി​ർ​മാ​ണ​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടാ​തെ വി​ദേ​ശ​ത്തു​നി​ന്ന് ആ​യു​ധം വാ​ങ്ങു​ന്ന​ത് ഇ​ന്ത്യ​യ്ക്ക് അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് ഇ​തു തു​ട​ര​ണ​മെ​ന്നും ആ​ർ​എ​സ്എ​സ് ത​ല​വ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.