സ്വീ​ഡി​ഷ് അ​ക്കാ​ഡ​മി​യി​ലേ​ക്ക് പു​തി​യ ഒ​രം​ഗം കൂ​ടി
Saturday, October 20, 2018 4:14 AM IST
സ്റ്റോ​ക്ഹോം: സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം ന​ല്കു​ന്ന സ്വീ​ഡി​ഷ് അ​ക്കാ​ഡ​മി​യി​ലേ​ക്ക് പു​തി​യ ഒ​രം​ഗം കൂ​ടി. ഗോ​ഥെ​ൻ​ബ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​ർ മാ​റ്റ്സ് മാ​മാ​ണ് അം​ഗ​മാ​യ​ത്. ലൈം​ഗി​കാ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജി​വ​ച്ച​വ​രു​ടെ ഒ​ഴി​വു​ക​ളെ​ല്ലാം നി​ക​ത്തി ഇ​പ്പോ​ൾ അ​ക്കാ​ഡ​മി​യി​ൽ 18 അം​ഗ​ങ്ങ​ളാ​യി.

അ​ക്കാ​ഡ​മി​യി​ൽ അം​ഗ​മാ​യ കാ​ത​റീ​ന ഫ്രോ​സ്റ്റ്സ​ണി​ന്‍റെ ഫ്ര​ഞ്ചു​കാ​ര​നാ​യ ഭ​ർ​ത്താ​വ് ഴാം​ഗ് ക്ലോ​ഡ് അ​ർ​നോ​യ്ക്കെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളാ​യി​രു​ന്നു അം​ഗ​ങ്ങ​ളു​ടെ രാ​ജി​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു ഇ​ത്ത​വ​ണ​ത്തെ സാ​ഹി​ത്യ നൊ​ബേ​ൽ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.