ഖഷോഗി വധം : ട്രംപും എർദോഗനും ചർച്ച നടത്തി
Monday, October 22, 2018 5:59 AM IST
അ​​​ങ്കാ​​​റ: ഈ​​​സ്റ്റാം​​​ബൂ​​​ളി​​​ലെ സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ സൗ​​​ദി മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജ​​​മാ​​​ൽ ഖ​​​ഷോ​​​ഗി കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തുർക്കി പ്രസിഡന്‍റ് റിസെപ് തയിപ് എർദോഗനും ചർച്ച നടത്തി.

സംഭവവുമായി ബന്ധപ്പെട്ട എല്ലാവശങ്ങളും പരിശോധിക്കുമെന്ന് ഇരു നേതാക്കളും ടെലിഫോൺ ചർച്ചയ്ക്കു ശേഷം അറിയിച്ചു. നേരത്തെ, വിഷയത്തിൽ ഖ​​ഷോ​​ഗി പ്ര​​ശ്ന​​ത്തി​​ൽ സൗ​​ദി ന​​ട​​ത്തി​​യ മ​​ല​​ക്കം മ​​റി​​ച്ചി​​ലു​​ക​​ളി​​ൽ ട്രംപ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​ന് മു​​​ൻ​​​ഭാ​​​ര്യ​​​യി​​​ൽ നി​​​ന്നു​​​ള്ള വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ത്തി​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വാ​​​ങ്ങാ​​​നാ​​​ണ് യു​​​എ​​​സി​​​ലെ വി​​​ർ​​​ജി​​​നി​​​യ​​​യി​​​ൽ താ​​​മ​​​സ​​​ക്കാ​​​ര​​​നാ​​​യ ഖ​​​ഷോ​​​ഗി തു​​​ർ​​​ക്കി​​​യി​​​ലെ കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ എ​​​ത്തി​​​യ​​​ത്.പി​​ന്നീ​​ടാ​​രും ഖ​​ഷോ​​ഗി​​യെ ജീ​​വ​​നോ​​ടെ ക​​ണ്ടി​​ട്ടി​​ല്ല.

സൗ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ​ സ​​​ൽ​​​മാ​​​നു​​​മാ​​​യി (എം​​​ബി​​​എ​​​സ്) ഭി​​​ന്ന​​​ത​​​യി​​​ലാ​​​യി​​​രു​​​ന്ന ഖ​​​ഷോ​​​ഗി അ​​​റ​​​സ്റ്റ് പേ​​​ടി​​​ച്ചാ​​​ണ് യു​​​എ​​​സി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്. വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റി​​​ൽ പം​​​ക്തി​​​യെ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​യ ഖ​​​ഷോ​​​ഗി​​​യു​​​ടെ തി​​​രോ​​​ധാ​​​നം ലോ​​​ക​​​ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ചെ​​​ങ്കി​​​ലും ഖ​​​ഷോ​​​ഗി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ നി​​​ന്നു ജീ​​​വ​​​നോ​​​ടെ പു​​​റ​​​ത്തു​​​പോ​​​യെ​​​ന്ന വാ​​​ദ​​​ത്തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ര​​ണ്ടാ​​ഴ്ച​​യാ​​യി സൗ​​​ദി.

ന​​​യ​​​ത​​​ന്ത്ര സ​​​മ്മ​​​ർ​​​ദം മു​​​റു​​​കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ശ​​​നി​​​യാ​​​ഴ്ചയാണ് ഖ​​​ഷോ​​​ഗി കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും 18 പേ​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്തെ​​​ന്നും സൗ​​​ദി വ്യ​​​ക്ത​​​മാ​​​ക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.