യുഎസ് ഗ്രാൻഡ് പ്രീയിൽ റെയ്‌ക്കോണൻ ജേതാവ്
Monday, October 22, 2018 7:54 AM IST
ഓ​സ്റ്റി​ൻ: ഫോ​ർ​മു​ല വ​ൺ യു​എ​സ് ഗ്രാ​ൻ​ഡ് പ്രീ​യി​ൽ ഫെ​റാ​റി​യു​ടെ കി​മി റെ​യ്‌​ക്കോ​ണ​ൻ ജേ​താ​വ്. റെ​ഡ് ബു​ള്ളി​ന്‍റെ ഡ​ച്ച് ഡ്രൈ​വ​ർ‌ മാ​ക്സ് വെ​ര്‍​സ്റ്റാ​പെ​നി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് റൈ​ക്കോ​ണ​ന്‍റെ ജ​യം. ബ്രി​ട്ട​ന്‍റെ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ന് മൂ​ന്നാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.

ഡ്രൈ​വേ​ഴ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ 40 പോ​യി​ന്‍റ് ലീ​ഡു​മാ​യി മെ​ഴ്സ​ഡ​സി​ന്‍റെ ഹാ​മി​ൽ‌​ട്ട​ൻ ത​ന്നെ​യാ​ണ് ഒ​ന്നാ​മ​ത്. മൂ​ന്നു റൗ​ണ്ടു​ക​ൾ ശേ​ഷി​ക്കെ ഹാ​മി​ൽ​ട്ട​നു 346 പോ​യി​ന്‍റു​ണ്ട്. ഫെ​റാ​റി​യു​ടെ സെ​ബാ​സ്റ്റ്യ​ൻ വെ​റ്റ​ൽ 276 പോ​യി​ന്‍റോ​ടെ ര​ണ്ടാ​മ​തും 221 പോ​യി​ന്‍റു​ള്ള റെ​യ്‌​ക്കോ​ണ​ൻ മൂ​ന്നാ​മ​തു​മു​ണ്ട്.

ഒ​ക്ടോ​ബ​ർ 26 മു​ത​ൽ‌ 28 വ​രെ മെ​ക്സി​ക്കോ​യി​ലാ​ണ് അ​ടു​ത്ത ഗ്രാ​ൻ​ഡ് പ്രീ ​ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.