അ​വ​സാ​ന അ​ഞ്ചു മി​നി​റ്റി​ൽ ര​ണ്ടു ഗോ​ൾ; യു​വ​ന്‍റ​സി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ
Thursday, November 8, 2018 6:34 AM IST
ടൂറി​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ യു​വ​ന്‍റ​സി​നെ അ​വ​സാ​ന അ​ഞ്ചു മി​നി​റ്റി​ലെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ത​ക​ർ​ത്തു​വി​ട്ടു. ക​ളി​യു​ടെ 85 ാം മി​നി​റ്റു​വ​രെ ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു യു​ണൈ​റ്റ​ഡി​ന്‍റെ ത​ക​ർ​പ്പ​ൻ തി​രി​ച്ചു​വ​ര​വ്. ര​ണ്ട് ഫ്രീ​കി​ക്കു​ക​ളാ​യി​രു​ന്നു ചു​വ​ന്ന ചെ​കു​ത്താ​ൻ​മാ​രു​ടെ വി​ധി മാ​റ്റി​ക്കു​റി​ച്ച​ത്.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു ശേ​ഷം സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യി​ലൂ​ടെ​യാ​ണ് യു​വ​ന്‍റ​സ് ലീ​ഡ് സ​മ്പാ​ദി​ച്ച​ത്. 65 ാം മി​നി​റ്റി​ൽ ക്രി​സ്റ്റ്യാ​നോ​യു​ടെ കി​ടി​ല​ൻ വോ​ളി യു​ണൈ​റ്റ​ഡ് വ​ല​യി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ൾ നേ​ടി​യ ശേ​ഷ​വും ക​ളി​യി​ലെ ആ​ദി​പ​ത്യം യു​വ​ന്‍റ​സ് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ 85 ാം മി​നി​റ്റി​ൽ പോ​ഗ്ബ​യെ ഫൗ​ൾ ചെ​യ്ത​തി​നു ഡി​ക്കു തൊ​ട്ടു​വെ​ളി​യി​ൽ ല​ഭി​ച്ച ഫ്രീ​കി​ക്ക് യു​ണൈ​റ്റ​ഡി​ന്‍റെ ത​ലേ​വ​ര മാ​റ്റി​യെ​ഴു​തി. യു​വാ​ൻ മാ​ട്ട എ​ടു​ത്ത ഫ്രീ​കി​ക്ക് യു​വ​ന്‍റ​സ് വ​ല​യി​ൽ.

ഇ​തോ​ടെ തി​രി​ച്ച​ടി​ക്കാ​ൻ കോ​പ്പു​കൂ​ട്ടി​യ യു​വ​ന്‍റ​സി​നു വീ​ണ്ടും പ്ര​ഹ​രം. ആ​ഷ്‌​ലി യും​ഗ് എ​ടു​ത്ത ഫ്രീ ​കി​ക്ക് നേ​രെ പോ​സ്റ്റി​ലേ​ക്ക്. ഓ​ടി​യെ​ത്തി​യ പോ​ഗ്ബ​യെ പ്ര​തി​രോ​ധി​ക്കാ​നെ​ത്തി​യ ലോ​ബോ സി​ൽ​വ​യു​ടെ ത​ല​യി​ൽ ത​ട്ടി പ​ന്ത് വ​ല​യി​ലേ​ക്ക്. അ​തു​വ​രെ ക​ളം​ഭ​രി​ച്ച യു​വ​ന്‍റ​സി​ന് അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യം. ജ‍​യ​ത്തോ​ടെ മൗ​റീ​ഞ്ഞോ​യു​ടെ കു​ട്ടി​ക​ൾ നോ​ക്കൗ​ട്ടി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.