മൂ​ന്നു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ വാ​യി​ൽ യു​വാ​വ് പ​ട​ക്കം​വ​ച്ച് പൊ​ട്ടി​ച്ചു; കുട്ടി അ​ത്യാ​സ​ന്ന നി​ല​യി​ൽ
Thursday, November 8, 2018 7:00 AM IST
ല​ക്നോ: മീ​റ​റ്റി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വ് മൂ​ന്നു വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ വാ​യി​ൽ പ​ട​ക്കം​വ​ച്ച് പൊ​ട്ടി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ൺ​കു​ഞ്ഞ് അ​ത്യാ​സ​ന്ന നി​ല​യി​ൽ. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച ദോ​ര​ല റോ​ഡി​ലെ മി​ലാ​കി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​വാ​സി​യാ​യ ഹ​ർ​പാ​ൽ ആ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ശ​ശി കു​മാ​ർ ഇ‍​യാ​ൾ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി ഒ​ളി​വി​ലാ​ണ്. പെ​ൺ​കു​ട്ടി​യു​ടെ വാ​യി​ൽ അ​മ്പ​തോ​ളം കു​ത്തി​ക്കെ​ട്ടു​ക​ളാ​ണ് വേ​ണ്ടി​വ​ന്ന​ത്. എ​ന്നാ​ൽ മു​റി​വു​ക​ളി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​യ​തോ​ടെ കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.