നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​നി​ന്നും ഡി​വൈ​എ​സ്പി ഒ​ളി​വി​ൽ പോ​യ​ത് സ​ർ​വീ​സ് റി​വോ​ൾ​വ​റു​മാ​യി
Thursday, November 8, 2018 11:42 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ ഡി​വൈ​എ​സ്പി ബി. ​ഹ​രി​കു​മാ​ർ ഒ​ളി​വി​ൽ പോ​യ​ത് സ​ർ​വീ​സ് റി​വോ​ൾ​വ​റും തി​ര​ക​ളു​മാ​യെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്.

സം​ഭ​വ​ശേ​ഷം വാ​ട​ക​വീ​ട്ടി​ലെ​ത്തി​യ ഹ​രി​കു​മാ​ർ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും രാ​ഷ്ട്രീ​യ പ്ര​മു​ഖ​രെ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ​വ​രും കൈ​യൊ​ഴി​ഞ്ഞ​തോ​ടെ ഹ​രി​കു​മാ​ർ സ​ർ​വീ​സ് റി​വോ​ൾ​വ​റും എ​ടു​ത്ത് മ​ധു​ര​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

സ​ർ​വീ​സ് റി​വോ​ൾ​വ​റു​മാ​യി കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ര​ക്ഷ​പ്പെ​ട്ട​ത് വ​ൻ സു​ര​ക്ഷാ വീ​ഴ്‌​ച​യാ​ണെ​ന്നും ഇ​ത് അ​പ​ക​ടം വ​രു​ത്തി​വ​യ്‌​ക്കു​മെ​ന്നും സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അതേസമയം ഡി​വൈ​എ​സ്പി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ഇ​തു​വ​രെ മ​ര​വി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ശേ​ഷം ഇ​തു​വ​രെ അ​ദ്ദേ​ഹം യാ​തൊ​രു ബാ​ങ്ക് ഇ​ട​പാ​ടും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യി​രു​ന്നു. കേ​സി​ൽ ജാ​മ്യം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ഡി​വൈ​എ​സ്പി ഇ​ന്ന് കീ​ഴ​ട​ങ്ങു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.