നെ​യ്യാ​റ്റി​ന്‍​ക​ര സം​ഭ​വം: ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍
Thursday, November 8, 2018 12:08 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ല്‍ ഡി​വൈ​എ​സ്പി ബി. ​ഹ​രി​കു​മാ​ർ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട യു​വാ​വ് വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. സ​ജീ​ഷ് കു​മാ​ര്‍, ഷി​ബു എ​ന്നീ പോ​ലീ​സു​കാ​ര്‍​ക്കാ​ണ് സ​സ്പെ​ന്‍​ഷ​ന്‍.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ​ന​ലി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​രു​വ​രെ​യും സ​ർ​വീ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡു ചെ​യ്തി​രി​ക്കു​ന്ന​ത്.

സ​ന​ലി​ന്‍റെ മ​ര​ണ​ത്തി​ല്‍ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. പോ​ലീ​സ് സ​ന​ലി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ വൈ​കി​യെ​ന്നാ​ണ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.