നെ​യ്യാ​റ്റി​ൻ​ക​ര സം​ഭ​വം: മുൻ​കൂ​ർ ജാ​മ്യാപേ​ക്ഷ​യു​മാ​യി ഡി​വൈ​എ​സ്പി
Thursday, November 8, 2018 1:43 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ യു​വാ​വ് വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാപേ​ക്ഷ​യു​മാ​യി ഡി​വൈ​എ​സ്പി. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഡി​വൈ​എ​സ്പി ബി. ​ഹ​രി​കു​മാ​റാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

റോ​ഡി​ലെ ത​ർ​ക്ക​ത്തി​നി​ടെ നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന ഹ​രി​കു​മാ​ർ പി​ടി​ച്ചു ത​ള്ളി​യ​തി​നെ തു​ട​ർ​ന്നു കൊ​ട​ങ്ങാ​വി​ള സ്വ​ദേ​ശി സ​ന​ൽ​കു​മാ​റാ​ണ് കാ​റി​ടി​ച്ച് മ​രി​ച്ച​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഹ​രി​കു​മാ​റി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നു സാ​ധി​ച്ചി​ല്ല. ഹ​രി​കു​മാ​ർ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ചാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സ​ർ​വീ​സ് റി​വോ​ൾ​വ​റു​മാ​യാ​ണ് ഹ​രി​കു​മാ​ർ ഒ​ളി​വി​ൽ പോ​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നു ഗു​ര​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്നും സ്പെ​ഷ​ൽ ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.