ക​ലി​ഫോ​ർ​ണി​യ വെ​ടി​വ​യ്പ്; അ​ക്ര​മി മു​ൻ യു​എ​സ് നാ​വി​ക​ൻ
Thursday, November 8, 2018 10:53 PM IST
തൗ​സ​ന്‍റ് ഓ​ക്ക്സ്: ക​ലി​ഫോ​ർ​ണി​യ​യി​ൽ 12 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വ​യ്പ് ന​ട​ത്തി​യ അ​ക്ര​മി മു​ൻ നാ​വി​ക​ൻ. യു​എ​സ് നാ​വി​ക ‌സേ​ന​യി​ൽ അം​ഗ​മാ​യി​രു​ന്ന ഇ​യാ​ൻ ഡേ​വി​ഡ് ലോ​ഗ് (28) ആ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​തെ​ന്നു വെ​ൻ​ചു​റ കൗ​ണ്ടി ഷെ​റീ​ഫ് ജെ​ഫ് ഡി​യ​ൻ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഇ​യാ​ൾ സ്വ​യം നി​റ​യൊ​ഴി​ച്ചു ജീ​വ​നൊ​ടു​ക്കു​ക​യും ചെ​യ്തു.

ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഭീ​ക​രാ​ക്ര​മ​ണം ആ​ണോ​യെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ക​ലി​ഫോ​ർ​ണി​യ​യി​ലെ തൗ​സ​ന്‍റ് ഓ​ക്ക്സ് ന​ഗ​ര​ത്തി​ലെ ബാ​റി​ല്‍ പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി 11.20 ന് ​ആ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ 200 പേ​ർ ബാ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​സ​മ​യം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. സം​ഗീ​ത പ​രി​പാ​ടി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ക​റു​ത്ത വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ഇ​യാ​ൻ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പു​ക ഗ്ര​നേ​ഡ് എ​റി​ഞ്ഞ​തി​നു ശേ​ഷ​മാ​യി​രു​ന്നു വെ​ടി​വ​യ്പ്. പ ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.