അ​ഹ​മ്മ​ദാ​ബാ​ദി​നെ ക​ർ​ണാ​വ​തി​യാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ൽ: വി​ജ​യ് രൂ​പാ​ണി
Friday, November 9, 2018 2:47 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ അ​ഹ​മ്മ​ദാ​ബാ​ദി​ന്‍റെ പേ​ര് ക​ർ​ണാ​വ​തി എ​ന്നാ​ക്കി മാ​റ്റു​ന്ന കാ​ര്യം പ​രി​ഗ​ണനയിലെന്ന് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി. അ​ഹ​മ്മ​ദാ​ബാ​ദി​ന്‍റെ പേ​ര് ക​ർ​ണാ​വ​തി എ​ന്നാ​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് പേ​രു​മാ​റ്റം നി​ല​വി​ൽ വ​രു​മെ​ന്നും രൂ​പാ​ണി പ​റ​ഞ്ഞു.

ഫൈ​സാ​ബാ​ദി​ന്‍റ പേ​ര് അ​യോ​ധ്യ​യെ​ന്നാ​ക്കു​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെയാണ് അ​ഹ​മ്മ​ദാ​ബാ​ദി​ന്‍റെ പേ​രു മാ​റ്റാ​നൊ​രു​ങ്ങി ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്‍. അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്ന പേ​ര് അ​ടി​മ​ത്ത​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും ആ ​പേ​രു മാ​റ്റേ​ണ്ട​താ​ണെ​ന്നും ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ‌ പ​ട്ടേ​ൽ പ​റ​ഞ്ഞിരുന്നു.

അ​ന്‍​ഹി​ല്‍​വാ​ര​യി​ലെ ചാ​ലൂ​ക്യ രാ​ജാ​വാ​യി​രു​ന്ന ക​ര്‍​ണ ആ​ശാ​വ​ലി​ലെ രാ​ജാ​വി​നെ യു​ദ്ധ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ബ​ര്‍​മ​തി ന​ദീ​തീ​ര​ത്ത് ക​ര്‍​ണാ​വ​തി​യെ​ന്ന ന​ഗ​രം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​ഡി 1411ല്‍ ​സു​ല്‍​ത്താ​ന്‍ അ​ഹ​മ്മ​ദ് ഷാ ​ക​ര്‍​ണാ​വ​തി​ക്കു സ​മീ​പം രൂ​പീ​ക​രി​ച്ച​താ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.