താ​ലി​ബാ​ൻ നേ​തൃ​ത്വ​വു​മാ​യി ഇ​ന്ത്യ ച​ർ​ച്ച​യ്ക്ക്; അ​നൗ​ദ്യോ​ഗി​ക​മെ​ന്നു സൂ​ച​ന
Friday, November 9, 2018 5:29 AM IST
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര​സം​ഘ​ട​ന​യാ​യ താ​ലി​ബാ​നു​മാ​യി ഇ​ന്ത്യ ച​ർ​ച്ച​ക​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്നു. മോ​സ്കോ​യി​ൽ വെ​ള്ളി​യാ​ഴ്ച അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച ന​ട​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ താ​ലി​ബാ​ൻ നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് റ​ഷ്യ​യാ​ണു മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ച​ർ​ച്ച​ക​ളി​ലേ​ക്ക് ഇ​ന്ത്യ, യു​എ​സ്, പാ​ക്കി​സ്ഥാ​ൻ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു ക്ഷ​ണ​മു​ണ്ട്. താ​ലി​ബാ​ൻ പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച​യ്ക്കെ​ത്തും.

അ​ഫ്ഗാ​ൻ വി​ഷ​യ​ത്തി​ൽ റ​ഷ്യ​യി​ൽ ച​ർ​ച്ച ന​ട​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞെ​ങ്കി​ലും താ​ലി​ബാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ സം​ബ​ന്ധി​ച്ചു പ്ര​തി​ക​രി​ച്ചി​ല്ല. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി​രു​ന്ന അ​മ​ർ സി​ൻ​ഹ, പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ടി.​സി.​എ.​രാ​ഘ​വ​ൻ എ​ന്നി​വ​ർ താ​ലി​ബാ​നു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​മെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മ​ർ പു​ടി​ൻ ഇ​ന്ത്യ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തെ​ന്നാ​ണു സൂ​ച​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ​മാ​ധാ​ന ച​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ലി​ബാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.