എത്യോപ്യയിൽ കൂട്ടകുഴിമാടം; 200 മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
Friday, November 9, 2018 7:36 AM IST
അ​ഡി​സ് അ​ബാ​ബ: എ​ത്യോ​പ്യ​യി​ൽ 200 പേ​രെ കു​ഴി​ച്ചി​ട്ടി​രു​ന്ന കൂ​ട്ട​കു​ഴി​മാ​ടം ക​ണ്ടെ​ത്തി.​വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്ന ഒ​രോ​മി​യ-​സൊ​മാ​ലി മേ​ഖ​ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഫൊ​റ​ൻ​സി​ക് വി​ദ​ഗ്ധ​സം​ഘം സ്ഥ​ല​ത്ത് വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണെ​ന്ന് എ​ത്യോ​പ്യ​ൻ പോ​ലീ​സ് അ​റി​യി​ച്ചു.

സൊ​മാ​ലി മേ​ഖ​ല​യി​ൽ ന​ട​ന്ന വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട​വ​രെ കു​ഴി​ച്ചി​ട്ടി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളാ​കാം ഇ​വ​യെ​ന്ന് സം​ശ​യി​ക്കു​ന്നു. നി​ര​വ​ധി പേ​രാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തോ​ടെ പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ മേ​ഖ​ല​യി​ൽ നി​ന്ന് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ഓ​ടി​പ്പോ​യി​രു​ന്നു.

അ​തേ​സ​മ​യം, വം​ശീ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ എ​ത്യോ​പ്യ​യി​ലെ സൊ​മാ​ലി മേ​ഖ​ല​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദി മു​ഹ​മ്മ​ദ് ഉ​മ​റി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍​ക്കും ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കും സ​ഹാ​യം ന​ൽ​കി​യെ​ന്നാ​ണ് കു​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.