മും​ബൈ​യി​ൽ ച​ര​ക്കു ട്രെ​യി​നു തീ​പി​ടി​ച്ചു: ര​ണ്ട് വാ​ഗ​ണു​ക​ൾ ക​ത്തി​ന​ശി​ച്ചു
Friday, November 9, 2018 10:00 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ ച​ര​ക്കു ട്രെ​യി​നു തീ​പി​ടി​ച്ചു. ര​ണ്ട് വാ​ഗ​ണു​ക​ൾ ക​ത്തി​ന​ശി​ച്ചു. മും​ബൈ​യി​ലെ ദ​ഹ​നു റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി 10.45നാ​യി​രു​ന്നു സം​ഭ​വം.

തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ഇ​രു വാ​ഗ​ണു​ക​ളും ട്രെ​യി​നി​ൽ​നി​ന്നു വേ​ർ​പെ​ടു​ത്തി​യ​തു​മൂ​ലം വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​യി. 12 ട്രെ​യി​നു​ക​ൾ ഇ​തേ​തു​ട​ർ​ന്നു റ​ദ്ദാ​ക്കി​യ​ത്. നി​ര​വ​ധി ട്രെ​യി​നു​ക​ൾ വൈ​കി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 1.35ന് ​ഇ​തു​വ​ഴി​യു​ള്ള റെ​യി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​താ​യും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.