ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Friday, November 9, 2018 10:21 AM IST
തി​രു​വ​ന​ന്ത​പു​രം:​ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ർ​പ്പ​റേ​ഷ​നി​ൽ ബ​ന്ധു​വി​നെ നി​യ​മി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന കെ.​ടി. ജ​ലീ​ൽ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യോ​ഗ്യ​ത ഇ​ള​വ് വ​രു​ത്തി​യ​ത് കോ​ർ​പ്പ​റേ​ഷ​ന​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. നി​യ​മ​ന​ത്തി​ൽ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ തെ​ളി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യും കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ലീ​ലി​നെ ര​ക്ഷി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മ​മെ​ങ്കി​ൽ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

യോ​ഗ്യ​ത​യി​ൽ ഇ​ള​വ് വ​രു​ത്തി​യാ​ണ് ജ​ലീ​ൽ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നെ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.