അ​ന​ധി​കൃ​ത​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല; ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് ജ​ലീ​ൽ
Friday, November 9, 2018 10:34 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി താ​ൻ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി പി​രി​ച്ചു​വി​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ താ​ൻ ഇ​ട​പെ​ട്ട് തി​രി​ച്ചെ​ടു​ത്തി​ട്ടി​ല്ല. കെ.​എം. ഷാ​ജി എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​പ​ണ വി​ധേ​യ​നാ​യ യു​ഡി ക്ല​ർ​ക്കി​നെ ത​നി​ക്ക് ഓ​ർ​മ​യി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ത്ത​ത് സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ ത​ണ്ണീ​ര്‍​ത്ത​ട​സം​ര​ക്ഷ​ണ​നി​യ​മം അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ മ​ന്ത്രി സം​ര​ക്ഷി​ച്ചു​വെ​ന്നാ​ണ് ഷാ​ജി എം​എ​ല്‍​എ​യു​ടെ ആ​രോ​പ​ണം.

വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​നെ ടെ​ര്‍​മി​നേ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് 2017 ജൂ​ണ്‍ എ​ട്ടി​നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​ച്ചെ​ടു​ക്കാ​ന്‍ ജൂ​ണ്‍ 14ന് ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു​വെ​ന്ന് ഷാ​ജി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.