ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ വിധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പി. ​ജ​യ​രാ​ജ​ൻ
Friday, November 9, 2018 11:51 AM IST
ക​ണ്ണൂ​ർ: കെ.​എം. ഷാ​ജി എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ. സി​പി​എം മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ർ​ത്തി​പി​ടി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ത് ത​ക​ർ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കാ​നാ​ണ് ഷാ​ജി ശ്ര​മി​ച്ച​ത്. മു​സ്‌​ലീം ലീ​ഗി​ൽ എ​ല്ലാ​വ​രും വ​ർ​ഗീ​യ നേ​താ​ക്ക​ൾ ആ​ണെ​ന്ന് താ​ൻ പ​റ​യി​ല്ല. എ​ന്നാ​ൽ മ​ത​തീ​വ്ര​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്ന ഒ​റ്റ​പ്പെ​ട്ട ചി​ല നേ​താ​ക്ക​ൾ മു​സ്‌​ലീം ലീ​ഗി​ലു​ണ്ടെ​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ർ​എ​സ്എ​സ് നേ​താ​വ് ഗു​ജ​റാ​ത്ത് ഭ​രി​ച്ച​തു​കൊ​ണ്ടാ​ണ് അ​വി​ടെ പു​രോ​ഗ​തി​യു​ണ്ടാ​യ​തെ​ന്ന് പ്ര​ഖ്യാ​പി​ച്ച ആ​ളാ​ണ് ഷാ​ജി​യെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.