മൂന്നാം ട്വന്‍റി-20: പ്രമുഖർക്ക് വിശ്രമം നൽകി ഇന്ത്യ
Friday, November 9, 2018 12:39 PM IST
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്‍റി-20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ബൗളർമാരായ ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരെ ഒഴിവാക്കി. വിശ്രമത്തിന്‍റെ ഭാഗമായാണ് മൂവരെയും ഒഴിവാക്കിയത്. പേസർ സിദ്ധാർഥ് കൗളിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച ചെന്നൈയിലാണ് പരന്പരയിലെ അവസാന ട്വന്‍റി-20 നടക്കുക.

മൂന്ന് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ പരന്പര സ്വന്തമാക്കിയതിനാൽ മത്സരത്തിന് പ്രാധാന്യം കുറവാണ്. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന വാഷിംഗ്ടണ്‍ സുന്ദറിനും ഷഹബാസ് നദീമിനും ഇന്ത്യ അവസരം നൽകിയേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.