വി​വാ​ദ​പ്ര​സം​ഗം: കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ​ധ​ര​ൻ​പി​ള്ള ഹൈ​ക്കോ​ട​തി​യി​ൽ
Friday, November 9, 2018 4:19 PM IST
കോ​ഴി​ക്കോ​ട്: വി​വാ​ദ പ്ര​സം​ഗ​ത്തി​ൽ കേ​സെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ക​സ​ബ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ദു​രു​ദ്ദേ​ശ​പ​ര​മാ​യി ഒ​ന്നും പ്ര​സം​ഗി​ച്ചി​ട്ടി​ല്ലെ​ന്നും കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​ധ​ര​ൻ​പി​ള്ള ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. അ​തേ​സ​മ​യം ചൊ​വ്വാ​ഴ്ച വ​രെ ശ്രീ​ധ​ര​ൻ​പി​ള്ള​യെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചിട്ടുണ്ട്.

ശ്രീ​ധ​ര​ൻ​പി​ള്ള​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഐ​പി​സി 505 (1) (ബി) ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ നി​യ​മോ​പ​ദേ​ശം തേ​ടി​യ ശേ​ഷം കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് ക​സ​ബ എ​സ്ഐ വി. ​സി​ജി​ത്ത് അ​റി​യി​ച്ചി​രു​ന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഷൈ​ബി​ൻ ന​ന്മ​ണ്ട ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​വ​ർ​ത്ത​ക​രെ​യും ശ​ബ​രി​മ​ല ത​ന്ത്രി​യെ​യും കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു പ്രേ​രി​പ്പി​ക്കു​ന്ന​തും ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന​തു​മാ​യ പ്ര​സം​ഗ​മാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള ന​ട​ത്തി​യ​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷേ​ധ​സ​മ​രം ബി​ജെ​പി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്നും ത​ന്‍റെ ഉ​പ​ദേ​ശ​മാ​രാ​ഞ്ഞ ശേ​ഷ​മാ​ണ് ന​ട​യ്ക്കാ​നു​ള്ള തീ​രു​മാ​നം ശ​ബ​രി​മ​ല ത​ന്ത്രി സ്വീ​ക​രി​ച്ച​തെ​ന്നു​മാ​യി​രു​ന്നു യു​വ​മോ​ർ​ച്ച സം​സ്ഥാ​ന​സ​മി​തി​യോ​ഗം കോ​ഴി​ക്കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞ​ത്. ശ​ബ​രി​മ​ല വി​ഷ​യം പാ​ർ​ട്ടി​ക്ക് സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്നും അ​ജ​ൻ​ഡ ത​യാ​റാ​ക്കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞി​രു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.