കോ​ൺ​ഗ്ര​സ് ന​ഗ​ര​മാ​വോ​യി​സ്റ്റു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്നു: ന​രേ​ന്ദ്ര മോ​ദി
Friday, November 9, 2018 5:21 PM IST
റാ​യ്പു​ർ: കോ​ൺ​ഗ്ര​സ് ന​ഗ​ര മാ​വോ​യി​സ്റ്റു​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ന​ക്സ​ൽ ബാ​ധി​ത പ്ര​ദേ​ശ​മാ​യ ബ​സ്ത​റി​ൽ വി​ക​സ​നം കൊ​ണ്ടു​വ​രു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു. ജാ​ഗ​ദ​ൽ​പു​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​ര​ങ്ങ​ളി​ലെ ശീ​തീ​ക​രി​ച്ച വീ​ടു​ക​ളി​ലാ​ണ് ന​ഗ​ര​മാ​വോ​യി​സ്റ്റു​ക​ൾ ക​ഴി​യു​ന്ന​ത്. ഇ​വ​രു​ടെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​ത് വി​ദേ​ശ​ങ്ങ​ളി​ലും. ന​ക്സ​ൽ അ​ധീ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ദി​വാ​സി​ക്കു​ട്ടി​ക​ളെ ഇ​വ​ർ റി​മോ​ർ​ട്ട് ക​ൺ​ട്രോ​ൾ ചെ​യ്യു​ക​യാ​ണ്. ന​ഗ​ര​മാ​വോ​യി​സ്റ്റു​ക​ൾ​ക്കെ​തി​രെ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് പി​ന്തു​ണ​യു​മാ​യി എ​ത്തു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​യ​ണം. ബ​സ്ത​റി​ൽ എ​ത്തി ന​ക്സ​ലു​ക​ൾ​ക്കെ​തി​രാ​യി സം​സാ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ഷ്ട​മ​ന​സു​ള്ള രാ​ക്ഷ​സ​ൻ​മാ​രാ​ണ് ന​ക്സ​ലു​ക​ളെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ത്ത​രം ആ​ളു​ക​ളെ മ​റ​ക്കു​വാ​ൻ നി​ങ്ങ​ൾ ത​യാ​റു​ണ്ടോ? ഇ​വ​ർ ഛത്തീ​സ്ഗ​ഡി​ൽ വി​ജ​യി​ക്കി​ല്ല. ബ​സ്ത​ർ മേ​ഖ​ല‍​യി​ൽ എ​ല്ലാ സീ​റ്റി​ലും ബി​ജെ​പി​യെ വി​ജ​യി​പ്പി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. മ​റ്റാ​രെ​ങ്കി​ലും വി​ജ​യി​ച്ചാ​ൽ അ​ത് ബ​സ്ത​റി​ന്‍റെ സ്വ​പ്ന​ങ്ങ​ളെ ത​ക​ർ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.